Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസർകോട്ട്​ വീണ്ടും വൻ...

കാസർകോട്ട്​ വീണ്ടും വൻ കഞ്ചാവ്​ വേട്ട; കാറിൽ കടത്തിയ 128 കിലോ കഞ്ചാവ്​ പിടികൂടി

text_fields
bookmark_border
ganja
cancel
camera_alt

പിടികൂടിയ കഞ്ചാവ്​

കാസർകോട്:​ ആദൂരിൽ കാറിൽ കടത്തുകയായിരുന്ന 128 കിലോ കഞ്ചാവ് ആന്‍റി നാർക്കോട്ടിക്ക് ടീമും ആദൂർ പൊലീസും ചേർന്ന് പിടികൂടി. കാസർകോട്​ വിദ്യാനഗറിൽ താമസിക്കുന്ന സുബെർ അബ്ബാസിനെ അറസ്റ്റ്​ ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചത്.

കഴിഞ്ഞദിവസം കാസർകോട്ട്​ വാഹനത്തിൽ കടത്തിയ 114 കിലോ കഞ്ചാവ്​ പിടികൂടിയിരുന്നു. കാസർകോട്​ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവത്തിൽ കാസർകോട്​ ചെട്ടുംകുഴി സ്വദേശി അജ്മലിനെതിരെ കേസെടുത്തിരുന്നു.

സംഘത്തിൽ പ്രിവന്‍റീവ് ഓഫിസർമാരായ ഇ.കെ. ബിജോയ്, എം.വി. സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫിസർമാരായ മോഹനകുമാർ, ശൈലേഷ്, മഞ്ചുനാഥ്, ഡ്രൈവർ ദിജിത്ത് എന്നിവരുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Big cannabis hunt in Kasargod again; Police seized 128 kg of cannabis smuggled in a car
Next Story