ബേക്കൽ ഫെസ്റ്റ്: പള്ളിക്കര ബീച്ച് മുഖ്യവേദി
text_fieldsബേക്കൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതി യോഗത്തിൽ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ
സംസാരിക്കുന്നു
കാസർകോട്: ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ട് വരെ നടക്കുന്ന ബേക്കൽ ബീച്ച് ഫെസ്റ്റിന് പള്ളിക്കര ബീച്ച് മുഖ്യവേദിയാവും. രണ്ടാം വേദി കെ.ടി.ഡി.സി വളപ്പിലും മൂന്നാം വേദി റെഡ് മൂൺ ബീച്ചിലും ഒരുക്കും. അന്താരാഷ്ട്ര ബേക്കൽ ബീച്ച് ഫെസ്റ്റിവലിനായി അഞ്ചു കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ജില്ലയുടെ ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് വിപുലമായ പരിപാടികൾ നടത്തുക. സംഘാടക സമിതിയുടെ യോഗം പള്ളിക്കര ബീച്ച് പാർക്കിൽ ചേർന്നു. സംഘാടക സമിതി ചെയർമാൻ അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അയൽക്കൂട്ടം മുഖേന ഗ്രാമപ്രദേശങ്ങളിലെ വീടുകളിൽ ഫെസ്റ്റിവലിന്റെ ടിക്കറ്റ് വിൽപന നടത്തും. ക്യു ആർ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റൽ ടിക്കറ്റുകളാണ് വിതരണം ചെയ്യുക.
ടിക്കറ്റിന് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ഈടാക്കുക. ബീച്ചിൽ 300 മീറ്റർ ചുറ്റളവിൽ പാർക്കിങ് സൗകര്യങ്ങളൊരുക്കും.
അതിനായി 12 കേന്ദ്രങ്ങളിലായി 20 ഏക്കർ സ്ഥലങ്ങൾ പാർക്കിങ്ങിനായി ഒരുക്കും. ചീഫ് കോഓഡിനേറ്റർ ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ പി. ഷിജിൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. കുമാരൻ, പി. ലക്ഷ്മി, സുഫൈജ അബൂബക്കർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

