ബേക്കൽ പാലം അടച്ചിട്ടു; ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി പാലക്കുന്ന് സ്റ്റേഷൻ റോഡ്
text_fieldsപാലക്കുന്ന് സ്റ്റേഷൻ റോഡിലെ ഗതാഗതക്കുരുക്ക്
ഉദുമ: ബേക്കൽ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടപ്പോൾ പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ അനുഭവപ്പെടുന്നത് വൻ ഗതാഗതക്കുരുക്ക്. കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാന പാതയിലെ ബേക്കൽ പാലം അറ്റകുറ്റപ്പണിക്കായി ജൂലൈ 29 മുതലാണ് അടച്ചിട്ടത്. ആഗസ്റ്റ് എട്ടുവരെ തുടരും. പാലം അടച്ചിട്ട ആദ്യ ദിവസം തന്നെ പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ യാത്ര ദുസ്സഹമായി. തച്ചങ്ങാട് വഴി ബേക്കൽ ജങ്ഷനിലൂടെ സംസ്ഥാന പാതയിൽ കടക്കാനുള്ള എളുപ്പമാർഗമാണ് പാലക്കുന്ന് സ്റ്റേഷൻ റോഡ്. റെയിൽവേ ഗേറ്റ് അടച്ചിടുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുന്ന ഈ റോഡിൽ കാൽനടപോലും ദുസ്സഹമാവുകയാണ്. കൂടുതൽ ട്രെയിനുകൾ ഓടുന്ന രാവിലെയും വൈകീട്ടുമാണ് വാഹനയാത്രയും കാൽനടയും അസാധ്യമാകും വിധം കുരുക്കിലാകുന്നത്. ഒരു ബസിനുപോലും ഈ റോഡിലൂടെ റൂട്ട് ഇല്ല. ചന്ദ്രഗിരി വഴിയുള്ള ബസുകൾക്ക് ബേക്കൽ ജങ്ഷനിലൂടെ യാത്ര തുടരാൻ പാലക്കുന്ന് വഴിമാത്രമേ കഴിയൂ. ദേശീയപാതയിലൂടെ പോകാവുന്ന ചരക്ക് ലോറികൾക്കും വലിയ വാഹനങ്ങൾക്കും പാലക്കുന്നിലൂടെയുള്ള യാത്ര നിഷേധിച്ചാൽ ഇവിടത്തെ ഗതാഗതക്കുരുക്കിന് ചെറിയ പരിഹാരമാകുമെന്നാണ് ജനങ്ങൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

