ബേക്കൽ ബീച്ച് ഫെസ്റ്റ് ടു; ‘ഹാർമോണിയസ് കേരള’ ഇന്ന്
text_fieldsസി.എച്ച് കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്
കാസർകോട്: ഒത്തൊരുമയുടെ സന്ദേശം പകർന്ന് മാധ്യമം ‘ഹാർമോണിയസ് കേരള’ ബേക്കൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി ഞായറാഴ്ച നടക്കും. മലയാളികളുടെ പ്രിയ ഗായകനും സംഗീത സംവിധായകനുമായ സൂരജ് സന്തോഷ്, ഗായകരായ ജാസിം ജമാൽ, അരവിന്ദ്, ശ്വേത അശോക്, ക്രിസ്റ്റ കല, സിദ്ദീഖ് റോഷൻ തുടങ്ങിയവർ വേദിയിലെത്തും. അവതാരകൻ മിഥുൻ രമേശ് വേദിയെ നിയന്ത്രിക്കും.
ബീച്ച് ഫെസ്റ്റ് സംഘാടക സമിതി ചെയർമാൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, പുതിയ ജില്ല പഞ്ചായത്ത്് പ്രസിഡന്റ് സാബു എബ്രഹാം എന്നിവർ സംബന്ധിക്കും. സാഹോദര്യത്തിന്റെ പ്രതീകമായി മാറിയ, സ്നേഹ സൗഹൃദങ്ങളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന, സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും നാടെന്ന ഖ്യാതി ഒപ്പംകൂട്ടിയ കാസർകോഡ് ജില്ലക്ക് മാധ്യമം നൽകുന്ന സ്നേഹോപഹാരം കൂടിയാണ് ‘ഹാർമോണിയസ് കേരള’യുടെ പുതിയ എഡിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

