വേണം, നല്ല യാത്രാസൗകര്യം
text_fieldsബദിയഡുക്ക: കാസർകോട് ഗവ. മെഡിക്കൽ കോളജ് എം.ബി.ബി.എസ് കോഴ്സ് തുടക്കം കുറിച്ച് യാഥാർഥ്യത്തിലേക്ക് പോകുമ്പോൾ അവിടെക്കുള്ള റോഡിന്റെ അവസ്ഥക്കും പരിഹാരം വേണമെന്നാണ് നാട്ടുകാരും പറയുന്നത്.
ചെർക്കള-കല്ലെടുക്ക അന്തർ സംസ്ഥാന പാതയിലെ ബദിയഡുക്ക ടൗൺ മുതൽ ഉക്കിനടുക്ക മെഡിക്കൽ കോളജ് ജങ്ഷൻവരെ എട്ടു കിലോമീറ്റർ റോഡ് മഴവെള്ളം കെട്ടിനിൽക്കുകയാണ്. അറ്റകുറ്റപ്പണി നടത്താൻ തുക നീക്കി ടെൻഡർ നടന്നതായി പറയുന്നു.
പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും എം.പിയും മണ്ഡലം എം.എൽ.എയും കടന്നുപോയത് ഈ റോഡിലൂടെയാണ്. മെഡിക്കൽ കോളജിലേക്ക് വരുന്ന മറ്റൊരു റോഡായ കന്യപ്പാടിയിൽനിന്ന് മുണ്ട്യത്തടുക്ക ജില്ല പഞ്ചായത്ത് റോഡ്. പള്ളം ജങ്ഷൻവരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത സ്ഥിതിയാണ്.
കന്യപ്പാടിയിൽനിന്ന് പള്ളം ഏൾക്കാനവഴി മെഡിക്കൽ കോളജിലേക്ക് എത്താൻ 11 കിലോമീറ്റർ ദൂരമാണുള്ളത്. അഞ്ചു കിലോമീറ്റർ റോഡ് വീതിയിൽ നവീകരിച്ചാൽ എളുപ്പത്തിൽ എത്തിപ്പെടാനാകും. കാസർകോട് ബസ് സ്റ്റാൻഡിൽനിന്ന് കെ.എസ്.ആ.ടി.സി ബസടക്കമുള്ള ഗതാഗതസൗകര്യം വർധിപ്പിച്ചാൽ ജനങ്ങൾക്കും ഉപകാരപ്രദമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

