Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎ.ടി.എമ്മില്‍നിന്ന്...

എ.ടി.എമ്മില്‍നിന്ന് പണം തട്ടിയ കേസ്: പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു

text_fields
bookmark_border
എ.ടി.എമ്മില്‍നിന്ന് പണം തട്ടിയ കേസ്: പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു
cancel

കാ​സ​ര്‍കോ​ട്: വ്യാ​ജ എ.​ടി.​എം കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കേ​ര​ള ബാ​ങ്കി​െൻറ എ.​ടി.​എ​മ്മു​ക​ളി​ല്‍ നി​ന്ന് മൂ​ന്നു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​ക​ളാ​യ കാ​സ​ര്‍കോ​ട് സ്വ​ദേ​ശി​ക​ളെ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ ക്രൈം ​സ്‌​ക്വാ​ഡ് തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്നു.

കാ​സ​ര്‍കോ​ട് ത​ള​ങ്ക​ര കൊ​പ്പ​ലി​ലെ അ​ബ്​​ദു​ൽ സ​മ​ദാ​നി (32), മീ​പ്പു​ഗി​രി ചെ​ട്ടും​കു​ഴി ക്വാ​ര്‍ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് ന​ജീ​ബ് (28), സ​ഹോ​ദ​ര​ന്‍ മു​ഹ​മ്മ​ദ് നു​ഹ്മാ​ന്‍(37) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ സ്‌​ക്വാ​ഡ് സി.​ഐ കെ.​എ​ന്‍. ഷി​ജു, എ​സ്.​ഐ ബി​ജു, എ.​എ​സ്.​ഐ ഷി​ബു, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സു​ധീ​ഷ്, വി​നീ​ഷ് എ​ന്നി​വ​ര്‍ വ്യാ​ഴാ​ഴ്​​ച തെ​ളി​വെ​ടു​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. ഇ​വ​രെ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​യി തെ​ളി​വെ​ടു​ത്തു. മൂ​ന്നു​പേ​രും വി​വി​ധ ബാ​ങ്കു​ക​ളു​ടെ വ്യാ​ജ എ.​ടി.​എം കാ​ര്‍ഡു​ക​ളാ​ക്കി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്നു.

കാ​സ​ര്‍കോ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ര​ള ബാ​ങ്ക് എ.​ടി.​എ​മ്മു​ക​ളി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ മൂ​ന്നു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ കൈ​ക്ക​ലാ​ക്കി​യ​ത്. ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ വ്യാ​ജ എ.​ടി.​എം കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് മൂ​ന്നു​പേ​രും 2021 ജൂ​ലൈ 22ന് ​ഉ​ച്ച​യോ​ടെ കേ​ര​ള ബാ​ങ്കി​െൻറ കാ​ലി​ക്ക​ട​വി​ലെ എ.​ടി.​എ​മ്മി​ല്‍ നി​ന്ന് 74000 രൂ​പ​യും വൈ​കീ​ട്ട് ത​ള​ങ്ക​ര​യി​ലെ എ.​ടി.​എ​മ്മി​ല്‍ നി​ന്ന് 25000 രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യി തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം കാ​സ​ര്‍കോ​ട് ജി​ല്ല​യി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ച്ച​ത്. ജൂ​ലൈ 29ന് ​കേ​ര​ള ബാ​ങ്കി​ന്‍റെ ത​ള​ങ്ക​ര ശാ​ഖ മാ​നേ​ജ​ര്‍ എ.​ടി.​എം ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​സ​ര്‍കോ​ട് സൈ​ബ​ര്‍ സെ​ല്ലി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. പ​രാ​തി തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റു​ക​യാ​ണു​ണ്ടാ​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATM fraud
News Summary - ATM Cash: Defendants brought in for evidence
Next Story