Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകേന്ദ്ര...

കേന്ദ്ര വാഴ്​സിറ്റിയിലെ അസോ. പ്രഫസർ നിയമനം; പി.എം.ഒ വിശദീകരണം തേടി

text_fields
bookmark_border
college professor
cancel

കാസർകോട്​: ഭാരതീയ വിചാര കേന്ദ്രം മുൻ ഭാരവാഹിയെ കേന്ദ്ര സർവകലാശാലയിലെ ഇൻറർനാഷനൽ റിലേഷൻസ്​ ആൻഡ്​ പൊളിറ്റിക്​സിൽ യോഗ്യത മറികടന്ന്​ അ​സോ. പ്രഫസറായി നിയമിച്ചത്​ അന്വേഷിക്കാൻ പ്രധാനമന്ത്രി ഒാഫിസ് ​(പി.എം.ഒ) നിർദേശം. കേന്ദ്ര വാഴ്​സിറ്റിയിൽ 2015ൽ ​അസോ.​ പ്രഫസർ സ്​ഥാനത്തേക്കുനടന്ന അഭിമുഖത്തിൽ​ കൊല്ലം എസ്​.എൻ കോളജ്​ അധ്യാപകനും ഭാരതീയ വിചാര കേന്ദ്രം വൈസ്​ പ്രസിഡൻറുമായിരുന്ന ഡോ.കെ. ജയപ്രസാദിനെ നിയമിച്ചതിനെതിരെ അതേ അഭിമുഖത്തിൽ പ​െങ്കടുത്ത അധ്യാപികയാണ്​ പരാതി നൽകിയത്​.

ഇവർ അന്ന് വൈസ്​ ചാൻസലർക്കു നൽകിയിരുന്ന പരാതിയിൽ നടപടിയെടുത്തില്ല. പിന്നാ​െല പ്രധാനമന്ത്രിക്കു നൽകി. ഇൗ പരാതി അന്വേഷിക്കാനുള്ള പി.എം.ഒയുടെ നിർദേശം സർവകലാശാല രജിസ്​ട്രാർ ഇൻ ചാർജായിരുന്ന മുരളീധരൻ നമ്പ്യാർ പൂഴ്​ത്തി​െവച്ചുവെന്നായിരുന്നു ആരോപണം. പുതിയ വൈസ്​ ചാൻസലർ വെങ്കിടേശ്വരലു ചുമതലയേറ്റ ശേഷം അധ്യാപിക വീണ്ടും അയച്ച പരാതിയിലാണ്​ പി.എം.ഒയുടെ അന്വേഷണ നിർദേശം വന്നിരിക്കുന്നത്​.

അന്ന്​ അസോസിയറ്റ്​ പ്രഫസറായി നിയമനം ലഭിച്ച ജയപ്രസാദിനു യു.ജി.സി നിഷ്​കർഷിക്കുന്ന യോഗ്യതകളുണ്ടായിരുന്നില്ലെന്നും തനിക്ക്​ എല്ലാ യോഗ്യതകളുണ്ടായിരുന്നിട്ടും നിയമനം ലഭിച്ചി​ല്ലെന്നുമാണ്​ അധ്യാപികയുടെ പരാതി. അഭിമുഖത്തിൽ അക്കാദമിക്​ സ്​കോർ കൂടുതൽ ലഭിച്ചത്​ പരാതിക്കാരിയായ അധ്യാപിക​ക്കായിരുന്നു. അസോ. പ്രഫസറായി നിയമനം ലഭിക്കണമെങ്കിൽ ഒരു വിദ്യാർഥിയെങ്കിലും അപേക്ഷകനുകീഴിൽ പിഎച്ച്​.ഡി സമർപ്പിച്ചിരിക്കണമെന്ന നിബന്ധന ജയപ്രസാദി​െൻറ കാര്യത്തിൽ പാലിച്ചില്ല.

നിയമനത്തി​െൻറ മാനദണ്ഡം തീരുമാനിക്കാൻ വി.സി രൂപം നൽകിയ കമ്മിറ്റിയുടെ തലവനും അപേക്ഷകനായ ജയപ്രസാദായിരുന്നു. ഇൗ അധികാരത്തി​െൻറ ബലത്തിൽ, അപേക്ഷാഫോറത്തിൽ പിഎച്ച്​.ഡി സമർപ്പിച്ചവരുണ്ടോ എന്ന്​ വ്യക്​തമാക്കേണ്ട കോളം എടുത്തുമാറ്റി.

2011ൽ കേന്ദ്ര സർവകലാശാലയിൽ ഡെപ്യൂ​േട്ടഷനിൽ അപേക്ഷിക്കു​േമ്പാൾ പ്രഫസർ, അസോ. പ്രഫസർ തസ്​തികകളിലേക്കാണ്​ ജയപ്രസാദ്​​ അപേക്ഷിച്ചിരുന്നത്​. പ്രഫസർ സ്​ഥാനത്തേക്കുള്ള അപേക്ഷ​, യോഗ്യതയില്ലെന്നുകണ്ട്​ അന്നുതന്നെ തള്ളിയിരുന്നു. 2015ൽ അസോസിയറ്റ്​ പ്രഫസറായി നിയമനം ലഭിച്ച ജയപ്രസാദിന്​ രണ്ടു വർഷത്തിനകം പ്രഫസറായി പ്രമോഷൻ നൽകി. പ്രഫസറാകാൻ, മൂന്നുവർഷം അസോ.പ്രഫസറായിരിക്കണമെന്ന മാനദണ്ഡം മറികടന്നായിരുന്നു ഇത്​. അസോ. പ്രഫസറായി നിയമനം ലഭിച്ച 2015 നവംബർ 11 മുതലുള്ള മുൻകാല പ്രബാല്യത്തോടെ പ്രഫസർഷിപ്​ നൽകിയതും ചട്ടലംഘനമായി​. ജയപ്രസാദ്​ പിന്നീട്​ കേന്ദ്ര വാഴ്​സിറ്റി പി.വി.സിയായി. ജയപ്രസാദി​െൻറ നിയമനത്തിനെതിരെ സി.എ.ജി ഒാഡിറ്റ്​ റിപ്പോർട്ട്​ പുറത്തുവന്നിരുന്നു. പി.എം.ഒ നിർദേശം മൂടിവെച്ചതുപോലെ സി.എ.ജി റിപ്പോർട്ടിലുള്ള നടപടിയും പൂഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central universityAppointment Case
News Summary - Asso. Professor appointment in central university; PMO seeks explanation
Next Story