Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനിയമസഭ തെരഞ്ഞെടുപ്പ്;...

നിയമസഭ തെരഞ്ഞെടുപ്പ്; പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പ്; പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
cancel
camera_alt

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ന്നാം​ഘ​ട്ട റാ​ന്‍ഡ​മൈ​സേ​ഷ​നി​ൽ​നി​ന്ന്

കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിങ് ഉദ്യോഗസ്ഥരുടെ ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ നടന്നു. ജില്ലയില്‍ ആകെ 1146 ബൂത്തുകളിലേക്കുള്ള പോളിങ് ചുമതലകള്‍ക്കായി 1606 പ്രിസൈഡിങ് ഓഫിസര്‍മാരെ നിയമിച്ചു. ഇതില്‍ 868 സ്ത്രീകളും 738 പുരുഷന്മാരുമാണുള്ളത്. ജില്ലയില്‍ നിയമിച്ച ഫസ്റ്റ് പോളിങ് ഓഫിസര്‍മാരുടെ എണ്ണവും 1606 ആണ്. ഇതില്‍ 1020 സ്ത്രീകളും 586 പുരുഷന്മാരുമുണ്ട്. 3212 പോളിങ് ഓഫിസര്‍മാരെ നിയമിച്ചതില്‍ 2047 സ്ത്രീകളും 1165 പുരുഷന്മാരുമാണുള്ളത്.

ആവശ്യമായ ഉദ്യോഗസ്ഥരെക്കാള്‍ 40 ശതമാനം കൂടുതല്‍ ഉദ്യോഗസ്ഥരെയാണ് പോളിങ് ചുമതലകള്‍ക്കായി വിന്യസിച്ചിരിക്കുന്നത്. ഒന്നാംഘട്ട റാൻഡമൈസേഷനില്‍ എ.ഡി.എം കെ.വി. ശ്രുതി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.എന്‍. ഗോപകുമാര്‍, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. ലീന, ഇലക്ഷന്‍ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എ. രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ഇ​ന്ന് സ്ട്രോ​ങ് റൂ​മു​ക​ളി​ൽ എ​ത്തി​ക്കും

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ക​ല​ക്ട​റേ​റ്റി​ലെ വെ​യ​ർ ഹൗ​സി​ൽ​നി​ന്ന് വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളാ​യ കാ​സ​ർ​കോ​ട് ഗ​വ. കോ​ള​ജ്, നാ​യ​ന്മാ​ർ​മൂ​ല ത​ൻ​ബീ​ഹു​ൽ ഇ​സ്ലം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​ഞ്ഞ​ങ്ങാ​ട് ദു​ർ​ഗ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി​ക്കും. ആ​കെ 1418 വോ​ട്ടു​യ​ന്ത്ര​ങ്ങ​ളാ​ണ് ക​ല​ക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ വെ​യ​ർ​ഹൗ​സി​ൽ​നി​ന്ന് സ്ട്രോ​ങ് റൂ​മു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക. ക​ല​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് രാ​വി​ലെ 10 മു​ത​ൽ ഇ.​വി​എം വി​ത​ര​ണം ചെ​യ്ത് തു​ട​ങ്ങും. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ 263 വീ​തം ബാ​ല​റ്റ് യൂ​നി​റ്റും ക​ൺ​ട്രോ​ൾ യൂ​നി​റ്റും വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്യും.

കാ​സ​ർ​കോ​ട് മ​ണ്ഡ​ല​ത്തി​ൽ 250 വീ​തം ബാ​ല​റ്റ് യൂ​നി​റ്റും ക​ൺ​ട്രോ​ൾ യൂ​നി​റ്റും 272 വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്യും. ഉ​ദു​മ മ​ണ്ഡ​ല​ത്തി​ൽ 270 വീ​തം ബാ​ല​റ്റ് യൂ​നി​റ്റും ക​ൺ​ട്രോ​ൾ യൂ​നി​റ്റും 293 വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ 272 വീ​തം ബാ​ല​റ്റ് യൂ​നി​റ്റും ക​ൺ​ട്രോ​ൾ യൂ​നി​റ്റും 296 വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ 248 വീ​തം ബാ​ല​റ്റ് യൂ​നി​റ്റും ക​ൺ​ട്രോ​ൾ യൂ​നി​റ്റും 270 വി​വി​പാ​റ്റ് മെ​ഷീ​നു​ക​ളും വി​ത​ര​ണം ചെ​യ്യും.

മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട്, ഉ​ദു​മ, കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലെ വ​ര​ണാ​ധി​കാ​രി​ക​ൾ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ല​ക്ട​റി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങു​ന്ന വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക സു​ര​ക്ഷ അ​ക​മ്പ​ടി​യോ​ടെ ജി.​പി.​എ​സ് ഘ​ടി​പ്പി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്ട്രോ​ങ് റൂ​മു​ക​ളി​ലെ​ത്തി​ക്കു​ക.

ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​നം നാ​ളെ മു​ത​ല്‍

കാ​സ​ർ​കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നാം​ഘ​ട്ട റാ​ന്‍ഡ​മൈ​സേ​ഷ​ന്‍ വ​ഴി പോ​ളി​ങ് ചു​മ​ത​ല ല​ഭി​ച്ച പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍ക്കും ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്കു​മു​ള്ള ഒ​ന്നാം​ഘ​ട്ട പ​രി​ശീ​ല​നം ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആ​രം​ഭി​ക്കും. മ​ഞ്ചേ​ശ്വ​രം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്കും ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്കു​മു​ള്ള പ​രി​ശീ​ല​നം 24നും 25​നും കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജി​ല്‍ ന​ട​ക്കും.

കാ​സ​ര്‍കോ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ്രി​സൈ​ഡി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്കും ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫി​സ​ര്‍മാ​ര്‍ക്കു​മു​ള്ള പ​രി​ശീ​ല​ന​വും കാ​സ​ര്‍കോ​ട് ഗ​വ. കോ​ള​ജി​ല്‍ത​ന്നെ 26നും 27​നും ന​ട​ക്കും.

ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം 24നും 25​നും നാ​യ​ന്മാ​ര്‍മൂ​ല ത​ന്‍ബീ​ഹു​ല്‍ ഇ​സ്ലാം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലും കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ത് 26നും 27​നും കാ​ഞ്ഞ​ങ്ങാ​ട് എ​സ്.​എ​ന്‍ പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ലും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലേ​ത് 26നും 27​നും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pollingfirst phaseKerala Assembly Election 2026
News Summary - Assembly elections; First phase of randomization of polling officials completed
Next Story