Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ സ്ട്രീറ്റ് ലൈറ്റ് ബാറ്ററികൾ മോഷ്ടിച്ച അസം സ്വദേശികൾ പിടിയിൽ
text_fieldsbookmark_border
ബാറ്ററികൾ കവർന്ന കേസിലെ പ്രതികൾ
ചന്തേര: വലിയപറമ്പ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ മൂന്നു പ്രതികളെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. അസം ഗോപാൽപുര ജില്ലക്കാരായ ജൈഹുദുൽ ഇസ്‍ലാം (28), റഫീഖുൽ ഇസ്‍ലാം (41), നബി പരമാണിക് (45) എന്നിവരെയാണ് ചന്തേര പൊലീസ് സബ് ഇൻസ്‌പെക്ടർ എൻ.കെ. സതീഷ് കുമാർ, എ.എസ്.ഐ ഹരീഷ് കുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്. വലിയപറമ്പ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ ഏകദേശം 80,000 രൂപ വിലവരുന്ന ബാറ്ററികളാണ് പ്രതികൾ കവർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

