സംസ്ഥാനത്തെ ഒന്നാം നമ്പറിൽ ഒന്നാമതായി അശ്വിനി
text_fieldsഅശ്വിനി
മഞ്ചേശ്വരം: കേരള അതിർത്തിയിലെ ഒന്നാം നമ്പർ ബൂത്തായ കുഞ്ചത്തൂരിൽ ആദ്യ വോട്ട് ചെയ്ത് അശ്വിനി. 1087 വോട്ടർമാരാണ് കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസിലുള്ളത്. മഞ്ചേശ്വരം തൂമിനാട് സ്വദേശി ശ്രീ ഗണേശ് നിലയത്തിലെ ഉദയകുമാറിന്റെ ഭാര്യയും ബി.എൽ.ഒയുമായ അശ്വിനിയാണ് സംസ്ഥാനത്തെ ഒന്നാം നമ്പർ ബൂത്തിൽ ഒന്നാമതായി വോട്ട് ചെയ്തത്.
ഇവരുടെ മകൻ കാർത്തികിന്റെ കന്നിവോട്ട് കൂടിയായിരുന്നു ഇപ്രാവശ്യം. അശ്വിനി 6.15ഓടെ കുഞ്ചത്തൂർ ജി.എച്ച്.എസ്.എസിൽ വരിനിന്ന് ഒന്നാം ബൂത്തിൽ കൃത്യം ഏഴിനുതന്നെ ആദ്യ വോട്ട് രേഖപ്പെടുത്തി ജനാധിപത്യത്തിന് കരുത്തുപകർന്നു. ഇവരുടെ മകൻ കാർത്തിക് രണ്ടാമതായും അവന്റെ കന്നിവോട്ട് രേഖപ്പെടുത്തി. ബെജ്ഞാനപ്പടവ് കാനറ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് കാർത്തിക്.
മഞ്ചേശ്വരം ഗുഡെക്കേരിയിൽ അംഗൻവാടി അധ്യാപികയാണിവർ. കരോട ബൂത്ത് 16ലെ ബി.എൽ.ഒ ആണ് അശ്വിനി. സംസ്ഥാനത്തെ ഒന്നാം നമ്പർ ബൂത്തിൽ ആദ്യ വോട്ട് ചെയ്തതിന്റെ ത്രില്ലിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

