കാപ്പചുമത്തി അറസ്റ്റ് ചെയ്തു
text_fieldsമഹേഷ്
കാസർകോട്: കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിൽ പ്രതിയുമായ ആർ.ഡി നഗർ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ മഹേഷ് എന്ന കെ. മഹേഷിനെ (31) കാപ്പചുമത്തി അറസ്റ്റ് ചെയ്തു. കാസർകോട്, മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ നിരവധി ആക്രമണക്കേസുകളിലെ പ്രതിയാണ് ഇയാൾ.
2017, 2021- 24യുള്ള വർഷങ്ങളിൽ ഇയാൾക്കെതിരെ കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം, കൊലപാതകശ്രമം ഉൾപ്പെടെ അഞ്ചുകേസുകൾ നിലവിലുണ്ട്. ജില്ല പൊലീസ് മേധാവി ഡി. ശിൽപയുടെ ശിപാർശയിൽ കലക്ടർ കെ. ഇമ്പശേഖറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

