വ്യക്തിവിരോധ കൊല: പ്രതിക്ക് എട്ടുവർഷം തടവ്
text_fieldsകാസർകോട്: വ്യക്തി വിരോധം കാരണം യുവാവിനെ റബർ തടി കഷണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ടു വർഷം തടവും രണ്ടുലക്ഷം പിഴയും ശിക്ഷിച്ചു.
2021 ആഗസ്റ്റ് 11ന് ബളാൽ പാത്തിക്കരയിലെ ഗോപാലൻ എന്ന രവിയെ കൊലപ്പെടുത്തിയ കേസിൽ ബളാൽ പാത്തിക്കരയിലെ വില്ലാട്ട് രാമകൃഷ്ണനെയാണ് അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ. മനോജ് ശിക്ഷിച്ചത്. മന:പൂർവമല്ലാത്ത നരഹത്യാകുറ്റം ചുമത്തിയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരു വർഷംകൂടി അധികതടവും വിധിച്ചു. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്യുകയും ആദ്യാനേഷണം നടത്തുകയും ചെയ്തത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എ. അനിൽ കുമാറാണ്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായ എൻ.ഒ. സിബി. പ്രൊസിക്യൂഷന് വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.

