Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപൂച്ചക്കാട്...

പൂച്ചക്കാട് സ്വദേശിക്കെതിരെ വീണ്ടും പീഡനക്കേസ്

text_fields
bookmark_border
പൂച്ചക്കാട് സ്വദേശിക്കെതിരെ വീണ്ടും പീഡനക്കേസ്
cancel

കാഞ്ഞങ്ങാട്: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പൂച്ചക്കാട് സ്വദേശിക്കെതിരെ മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ വീണ്ടും പോക്സോ കേസ്. പള്ളിക്കര പൂച്ചക്കാട് സ്വദേശി അബ്ദുൽ ഖാദറിനെതിരെയാണ് (50) ബേക്കൽ പൊലീസ് രണ്ടാമതും പോക്സോ കേസ് രജിസ്ടർ ചെയ്തത്.

കൂട്ടുകാരികളായ നാല് പെൺകുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു പീഡനം. ഒരു പെൺകുട്ടി നൽകിയ പരാതിയിൽ നാല് ദിവസം മുമ്പ് പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡിലാണ്. പിന്നാലെയാണ് മറ്റൊരു കുട്ടികൂടി പരാതിയുമായി ബേക്കൽ പൊലീസിലെത്തിയത്. സ്റ്റേഷൻ പരിധിയിലെ സ്കൂൾ ഗ്രൗണ്ടിലെ കളിസ്ഥലത്ത് ഊഞ്ഞാൽ കെട്ടി കളിക്കുകയായിരുന്നു പത്ത് വയസ്സിൽ താഴെയുള്ള നാല് പെൺകുട്ടികൾ. സ്കൂട്ടറിൽ പോവുകയായിരുന്ന പ്രതി കുട്ടികളെ കണ്ട് റോഡരികിൽ വാഹനം നിർത്തി ഗ്രൗണ്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. ശരീരത്തിൽ കയറിപ്പിടിച്ചതോടെ ഭയന്ന കുട്ടികൾ വിവരം വീട്ടിലെത്തി പറഞ്ഞു.

പ്രതിയെ ജയിലിൽനിന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ട് പെൺകുട്ടികളെ കൂടി കൗൺസലിങ്ങിന് വിധേയമാക്കി മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.

ക്ല​ബി​ൽ​ക്ക​യ​റി ആ​ക്ര​മ​ണം: അ​ഞ്ചു​പേ​ർ​ക്കെ​തി​രെ കേ​സ്

കാ​ഞ്ഞ​ങ്ങാ​ട്: ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​നി​ടെ പ​ട​ക്കം​പൊ​ട്ടി​ച്ച​തി​ന് ഗാ​ല​റി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നാ​രോ​പി​ച്ച് ക്ല​ബി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ്.

ഇ​സ്മ​യി​ൽ (24), സു​ഹൈ​ൽ (24), സാ​ദി​ഖ് (28), സി​നാ​ൻ (24), ഖ​ദീ​ർ (24) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. കീ​ഴൂ​രി​ലെ ഒ​ഫ​ൻ​സ് ക്ല​ബി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി കാ​രം​സ് ബോ​ർ​ഡ്, സ്റ്റാ​ൻ​ഡ്, ട്രോ​ഫി​ക​ൾ ത​ക​ർ​ത്ത് അ​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യെ​ന്ന കീ​ഴൂ​രി​ലെ എ. ​മു​നീ​റി​ന്റെ പ​രാ​തി​യി​ൽ മേ​ൽ​പ​റ​മ്പ് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

21ന് ​ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും ബ​ഹ​ളം​വെ​ക്കു​ക​യും കൈ​യി​ൽ ക​രു​തി​യി​രു​ന്ന പ​ട​ക്കം പൊ​ട്ടി​ച്ച് ക​ളി അ​ല​ങ്കോ​ല​മാ​ക്കി​യ അ​ഞ്ചു​പേ​രെ സം​ഘാ​ട​ക​ർ പു​റ​ത്താ​ക്കി​യ സ​മ​യം ഒ​ഫ​ൻ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKasargod NewsRape Case
News Summary - Another rape case against a Poochakadu native
Next Story