എയിംസ്: നിരാഹാര സമരം 25 ദിവസം പിന്നിട്ടു
text_fieldsഎയിംസ് ജനകീയ കൂട്ടായ്മയുടെ 25ാം ദിനത്തിലെ നിരാഹാര സമരം
കാസർകോട്: ജില്ലയുടെ പേര് ഉൾപ്പെടുത്തി എയിംസിന് പുതിയ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം 25 ദിനങ്ങൾ പിന്നിട്ടു. സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം അധ്യക്ഷത വഹിച്ചു.
ഫോർവേഡ് ബ്ലോക്ക് ജില്ല ജനറൽ സെക്രട്ടറി ഷാഫി കല്ലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. പി.ഡി.പി സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, കേരള ജനകീയ നീതി വേദി സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ കടവത്ത്, ഷാഫി തെരുവത്ത്, കൂട്ടായ്മ ജില്ല ട്രഷറർ ആനന്ദൻ പെരുമ്പള, ജില്ല കൺവീനർ താജുദ്ദീൻ പടിഞ്ഞാറ്, സംഘാടക സമിതി വൈസ് ചെയർമാൻ ടി. ബഷീർ അഹമ്മദ്, കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗങ്ങളായ മുഹമ്മദ് ഈച്ചിലിങ്കാൽ, മറിയക്കുഞ്ഞി, യു.പി സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ഡാനിഷ് എന്നിവർ സംസാരിച്ചു.