Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.ഐ.ആറിന് ശേഷം...

എസ്.ഐ.ആറിന് ശേഷം ജില്ലയില്‍ 11 ലക്ഷം വോട്ടർമാർ

text_fields
bookmark_border
എസ്.ഐ.ആറിന് ശേഷം ജില്ലയില്‍ 11 ലക്ഷം വോട്ടർമാർ
cancel

കാ​സ​ർ​കോ​ട്​: പ്ര​ത്യേ​ക തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ പ്ര​ക്രി​യ​ക്ക് ശേ​ഷം ജി​ല്ല​യി​ല്‍ 10,96,241 വോ​ട്ട​ര്‍മാ​ർ. മു​മ്പു​ണ്ടാ​യി​രു​ന്ന ക​ര​ട് പ​ട്ടി​ക​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 74,896 പേ​രു​ടെ വ​ര്‍ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തു​ക്കി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം അ​ന്തി​മ പ​ട്ടി​ക​യി​ലെ ക​ണ​ക്കു​ക​ള്‍ ഒ​റ്റ​നോ​ട്ട​ത്തി​ല്‍: പു​രു​ഷ വോ​ട്ട​ര്‍മാ​ര്‍ -5,40,698, സ്ത്രീ ​വോ​ട്ട​ര്‍മാ​ര്‍ -5,55,530, ട്രാ​ന്‍സ്‌​ജെ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​ര്‍ -13. അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 37580 പു​രു​ഷ വോ​ട്ട​ര്‍മാ​രും 37313 സ്ത്രീ ​വോ​ട്ട​ര്‍മാ​രും മൂ​ന്ന് ട്രാ​ന്‍സ്ജെ​ന്റ​ര്‍ വോ​ട്ട​ര്‍മാ​രു​മാ​യി 74896 വോ​ട്ട​ര്‍മാ​രു​ടെ വ​ര്‍ധ​ന​വു​ണ്ടാ​യി. എ​സ്.​ഐ.​ആ​റി​നു​മു​മ്പ് വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം 1078256 ആ​യി​രു​ന്നു. ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ള്‍ 1021345 വോ​ട്ട​ര്‍മാ​രാ​യി ചു​രു​ങ്ങി. എ​ന്നാ​ല്‍, ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും പ​രി​ഗ​ണി​ച്ച് പു​തി​യ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് വോ​ട്ട​ര്‍മാ​രു​ടെ എ​ണ്ണം നി​ല​വി​ലെ നി​ല​യി​ലേ​ക്ക് ഉ​യ​ര്‍ന്ന​ത്.

മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കാ​സ​ര്‍കോ​ട്

സം​സ്ഥാ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ന്നെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ പ്ര​ക്രി​യ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ല്‍ ജി​ല്ല മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍മാ​രും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും രാ​പ്പ​ക​ലി​ല്ലാ​തെ പ്ര​യ​ത്‌​നി​ച്ച​താ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ല​ക്ട​ര്‍ അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍, ബി.​എ​ല്‍.​ഒ​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍, എ​സ്.​സി, എ​സ്.​ടി പ്ര​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ന് ജി​ല്ല ഭ​ര​ണ​കൂ​ടം ന​ന്ദി അ​റി​യി​ച്ചു. വോ​ട്ട​ര്‍മാ​ര്‍ പ​ട്ടി​ക പ​രി​ശോ​ധി​ക്കു​ക​യും അ​ര്‍ഹ​രാ​യ എ​ല്ലാ​വ​രും ഉ​ള്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം. പ​ട്ടി​ക​യി​ല്‍ ഇ​ര​ട്ട​വോ​ട്ടു​ക​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടാ​ല്‍ ‘ഫോ​റം 7’ ഉ​പ​യോ​ഗി​ച്ച് അ​വ നീ​ക്കം​ചെ​യ്യാ​ന്‍ ആ​ര്‍ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പ​ട്ടി​ക​യി​ല്‍ പേ​ര് വ​രാ​ത്ത​വ​ര്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ പ​ത്ത് ദി​വ​സം മു​മ്പു​വ​രെ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. അ​വ​സാ​ന​നി​മി​ഷം വ​രെ കാ​ത്തു​നി​ല്‍ക്കാ​തെ അ​ര്‍ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ളും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്ക​ണ​മെ​ന്ന് ക​ല​ക്ട​ര്‍ അ​ഭ്യ​ര്‍ഥി​ച്ചു.

ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ല​ക്ഷ​ന്‍ ആ​ര്‍.​ഡി.​ഒ ബി​നു ജോ​സ​ഫ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ എ.​എ​ന്‍. ഗോ​പ​കു​മാ​ര്‍, ജെ.​എ​സ്.​എ. രാ​ജീ​വ​ന്‍, രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ളാ​യ കെ.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ്, പി. ​ര​മേ​ശ്, ഹാ​രി​സ് ചൂ​രി, ബി​ജു ഉ​ണ്ണി​ത്താ​ന്‍, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ര്‍, മാ​മു​നി വി​ജ​യ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​ന​ര്‍ഹ​രെ ഒ​ഴി​വാ​ക്ക​ല്‍

പ​ട്ടി​ക​യി​ലെ അ​ന​ര്‍ഹ​രാ​യ​വ​രെ​യും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ല​ഭി​ച്ച 8,095 അ​പേ​ക്ഷ​ക​ളി​ല്‍ 7,957 എ​ണ്ണം (98.30 ശ​ത​മാ​നം) അം​ഗീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 1877 അ​പേ​ക്ഷ​ക​ളും കാ​സ​ര്‍കോ​ട് 1731 അ​പേ​ക്ഷ​ക​ളും ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 1446 അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 1849 അ​പേ​ക്ഷ​ക​ളും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 1192 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

തി​രു​ത്ത​ലു​ക​ളും മാ​റ്റ​ങ്ങ​ളും

വി​ലാ​സം മാ​റു​ന്ന​തി​നാ​യി 3,108 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. 2616 (84.17ശ​ത​മാ​നം) അ​പേ​ക്ഷ സ്വീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 770 അ​പേ​ക്ഷ​ക​ളും കാ​സ​ര്‍കോ​ട് 553 അ​പേ​ക്ഷ​ക​ളും ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 489 അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 867 അ​പേ​ക്ഷ​ക​ളും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 429 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ തെ​റ്റ് തി​രു​ത്ത​ലു​ക​ള്‍ (ഫോം 8) ​വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നാ​യി 11,780 അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചു. തെ​റ്റു​ക​ള്‍ തി​രു​ത്തു​ന്ന​തി​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ (11110) 94.31 ശ​ത​മാ​ന​വും അം​ഗീ​ക​രി​ച്ചു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 3653 അ​പേ​ക്ഷ​ക​ളും കാ​സ​ര്‍കോ​ട് 2453 അ​പേ​ക്ഷ​ക​ളും ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 1992 അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 1458 അ​പേ​ക്ഷ​ക​ളും തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 2224 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

പു​തി​യ വോ​ട്ട​ര്‍മാ​ര്‍

ല​ഭി​ച്ച 71,789 അ​പേ​ക്ഷ​ക​ളി​ല്‍ 65,938 എ​ണ്ണം (91.85 ശ​ത​മാ​നം) അം​ഗീ​ക​രി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ര്‍ കാ​സ​ര്‍കോ​ട് മ​ണ്ഡ​ല​ത്തി​ലാ​ണ് (19,342 അ​പേ​ക്ഷ​ക​ള്‍). മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 16,692 അ​പേ​ക്ഷ​ക​ളും ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 15,671 അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് 10419 അ​പേ​ക്ഷ​ക​ളും തൃ​ക്ക​രി​പ്പൂ​രി​ല്‍ 9665 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

പ്ര​വാ​സി വോ​ട്ട​ര്‍മാ​ര്‍

പ്ര​വാ​സി വോ​ട്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ ല​ഭി​ച്ച 11,746 അ​പേ​ക്ഷ​ക​ളി​ല്‍ 8,851 എ​ണ്ണം (75.35 ശ​ത​മാ​നം)​അം​ഗീ​ക​രി​ച്ചു. ഇ​തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലാ​ണ് (3,996 അ​പേ​ക്ഷ​ക​ള്‍) കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ 789 അ​പേ​ക്ഷ​ക​ളും കാ​സ​ര്‍കോ​ട് മ​ണ്ഡ​ല​ത്തി​ല്‍ 1526 അ​പേ​ക്ഷ​ക​ളും ഉ​ദു​മ മ​ണ്ഡ​ല​ത്തി​ല്‍ 2174 അ​പേ​ക്ഷ​ക​ളും കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 3261 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votersvoters listSIRKasargod
News Summary - After SIR, 11 lakh voters in the district
Next Story