Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തിയ പ്രതി അറസ്റ്റില്‍
text_fieldsbookmark_border
കൗഷിക്ക്
കാസര്‍കോട്: കാപ്പചുമത്തി നാടുകടത്തിയ ഉത്തരവ് നിലനില്‍ക്കെ നാട്ടിലെത്തി കുറ്റകൃത്യത്തിലേര്‍പ്പെട്ട പ്രതിയെ അറസ്റ്റുചെയ്ത് റിമാൻഡിലാക്കി. കൂഡ്ലു ആര്.ഡി. നഗറിലെ കൗഷിക്ക് (25) ആണ് അറസ്റ്റിലായത്.
നിരവധി കേസുകളില്‍ പ്രതിയായ കൗഷിക്കിനെതിരെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം കേസെടുത്ത് നാടുകടത്തിയിരുന്നു. ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് നിലനില്‍ക്കെയാണ് പ്രതി നാട്ടിലെത്തിയത്. അതിനിടെ, മഞ്ചേശ്വരത്ത് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലും പ്രതിയായി. തുടര്‍ന്നാണ് വീണ്ടും കാപ്പ ചുമത്തിയത്.
Next Story

