Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right600ലേറെ അധ്യാപകരെ...

600ലേറെ അധ്യാപകരെ ഇനിയും വേണം; നാഥനില്ലാതെ നൂറോളം സ്​കൂളുകൾ, താൽക്കാലിക നിയമന നടപടികൾ തുടങ്ങി

text_fields
bookmark_border
teacher
cancel

കാസർകോട്​: കേരളപ്പിറവിദിനത്തിൽ പുതിയ അധ്യയനവർഷത്തിന്​ ആരംഭമാവു​േമ്പാൾ കാസർകോട്​ ജില്ലയിലെ സ്​കൂളുകളിൽ പലതും നാഥനില്ലാത്ത അവസ്​ഥ. മൊത്തം അറുനൂറിലേറെ അധ്യാപകരുടെ ഒഴിവുകളാണ്​ ജില്ലയിലെ സ്​കൂളുകളിൽ നിലനിൽക്കുന്നത്​. സ്​കൂൾ തുറക്കാൻ ആറുദിവസം മാത്രം ശേഷിക്കെ താൽക്കാലിക അധ്യാപകരെ നിയമിക്കുന്ന തിരക്കിലാണ്​ സ്​കൂൾ അധികൃതർ. പി.എസ്​.സി നിയമനശിപാർശ ലഭിച്ച 300ലേറെ അധ്യാപക തസ്​തികകളിൽ ഇതിനകം നിയമനം നടത്തിയെങ്കിലും പ്രതിസന്ധി മാറിയില്ല. കാസർകോട്​ വിദ്യാഭ്യാസ ജില്ലയിലാണ്​ ഏറ്റവും വലിയ പ്രതിസന്ധി​. മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിൽ സ്​ഥിതി അതി ദയനീയമാണ്​. ഒരു സ്​ഥിരാധ്യാപകൻ മാത്രമുള്ള സ്​കൂൾ വരെ ഇൗ ഉപജില്ലകളിലുണ്ട്​. അതിർത്തി ഗ്രാമമായതിനാലാണ്​ ഈ ദുരവസ്​ഥ. ഹയർസെക്കൻഡറിയിൽ ഉടൻ നടക്കാൻപോകുന്ന സ്​ഥലംമാറ്റവും സ്​ഥാനക്കയറ്റവും കൂടി പ്രാബല്യത്തിൽ വന്നാൽ ജില്ലയിലെ അധ്യാപക ഒഴിവുകൾ വീണ്ടും കൂടും.

പ്രധാനാധ്യാപകരില്ലാതെ 89 സ്​കൂളുകൾ

ജില്ലയിൽ പ്രധാനാധ്യാപകരില്ലാതെ 89 പ്രൈമറി സ്​കൂളുകളാണുള്ളത്​. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ 21 ഒഴിവുകളുമുണ്ട്​. ഹൈസ്കൂൾ ഹെഡ് മാസ്​റ്ററുടെ ഒരു ഒഴിവ്​ വേറെ. സ്​കൂൾ തുറക്കൽ ഒരുക്കം സജീവമായ വേളയിൽ ഇത്തരം സ്​കൂളുകളിൽ നാഥനില്ലാത്ത അവസ്​ഥയാണ്​. മുതിർന്ന അധ്യാപകന്​ ചുമതലയുണ്ടെങ്കിലും ഇവർക്ക്​ ഹെഡ്​മാസ്​റ്റർ പണി ​മാത്രമല്ലയുള്ളത്​. മറ്റ്​ അധ്യാപകരെ പോലെ ക്ലാസുകൾ കൈകാര്യം ചെയ്യേണ്ടതുണ്ട്​. പി.ടി.എ, മദർ പി.ടി.എ തുടങ്ങി സ്​കൂളുമായി ബന്ധപ്പെട്ട അനവധി വേദികൾ കൈകാര്യം ചെയ്യണം.

ഫിസിക്കൽ സയൻസിൽ മാത്രം 55

കേസ്​ നിലനിൽക്കുന്നതിനാൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസിൽ മാത്രം 55 അധ്യാപക ഒഴിവിൽ നിയമനം നീളുകയാണ്​​. ഇത്​ ഉൾ​െപ്പടെ ഹൈസ്​കൂൾ വിഭാഗത്തിൽ 120 ഒഴിവുകളുമുണ്ട്. ഭാഷാധ്യാപകരുടെ 67 ഒഴിവുകൾ വേറെ. വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ മിക്കതിലും നാമമാത്രമായ സ്ഥിരാധ്യാപകർ മാത്രമേ ഉള്ളൂ. രണ്ടോ മൂന്നോ സ്​ഥിരാധ്യാപകരാണ്​ വി.എച്ച്​.എസ്​.എസിലെ അവസ്​ഥ. ഹയർ സെക്കൻഡറി വിഭാഗത്തിലും വിവിധ വിഷയങ്ങളിലായി 150ൽ ഏറെ അധ്യാപക ഒഴിവുകൾ നിലനിൽക്കുന്നു.

താൽക്കാലികക്കാർ വാഴും

എൽ.പി, യു.പി അധ്യാപക തസ്​തികകളിൽ ഇരുനൂറിലേറെയാണ്​ ഒഴിവുകൾ. റാങ്ക്​ലിസ്​റ്റ്​ നിലവിൽ ഇല്ലാത്തതിനാൽ നിയമനം അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കേണ്ട. നിയമനശിപാർശ കിട്ടിയവർക്കുതന്നെ വർഷം പിന്നിട്ടശേഷമാണ്​ നിയമനം കിട്ടിയത്​. കോവിഡ്​ കാല സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്​ ഇവരുടെ നിയമനം ഇനിയും നീളുമെന്നാണ്​ സൂചന. എൽ.പി മലയാളം മാധ്യമത്തിൽ 138 അധ്യാപക ഒഴിവാണുള്ളത്​. യു.പി മലയാളം വിഭാഗത്തിൽ ഒഴിവ്​​ 108 ആണ്​. എൽ.പി കന്നട മാധ്യമത്തിൽ 16 ഒഴിവുകളും യു.പിയിൽ കന്നട മാധ്യമ വിഭാഗത്തിൽ ഒമ്പതും അധ്യാപക ഒഴിവുണ്ട്​. അറബിക് പ്രൈമറി അധ്യാപകരുടെ 57 ഒഴിവുകളും ജില്ലയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher
News Summary - About a hundred schools without a teacher
Next Story