നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർ ബൈക്കിൽ കടത്തിയ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
text_fieldsമേൽപറമ്പ്: നമ്പർ പ്ലേറ്റില്ലാത്ത മോട്ടോർബൈക്കിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു . പൊലീസിനെ കണ്ട് കൂടെയുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ ഉദുമ നമ്പ്യാർ കീച്ചലിൽ നിന്നുമാണ് കഞ്ചാവും മോട്ടോർബേക്കും കസ്റ്റഡിയിലെടുത്തത്.
കർണാടക ഉപ്പിനങ്ങാടി നജീർക്കാറിലെ മുഹമ്മദ് ഷാഫി(30)യെയാണ് അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്നത് കാസർകോട് സ്വദേശിയായ അശ്രു ആണെന്ന് പിടിയിലായ ഷാഫി പൊലീസിനോട് പറഞ്ഞു. മംഗളൂരുനിന്നും ഒരാളോട് 1000 രൂപ നൽകി വാങ്ങിയ കഞ്ചാവാണെന്ന് യുവാവ് പറഞ്ഞു. 52 ഗ്രാം കഞ്ചാവാണ് മോട്ടോർ ബൈക്കിൽ നിന്നും കണ്ടെടുത്തത്. പള്ളിക്കരയിൽ പോയി തിരിച്ചു പോവുകയായിരുന്നുവെന്നും യുവാവ് പറയുന്നു.
മേൽപറമ്പ് പൊലീസ് കേസെടുത്തു. ബൈക്കും കഞ്ചാവും കസ്റ്റഡിയിലെടുത്തു. മോട്ടോർ ബൈക്കിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തിന്റെ രണ്ട് നമ്പർ പ്ലേറ്റുകളും സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തി .

