Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവാ​ക്കു​ത​ർ​ക്കം...

വാ​ക്കു​ത​ർ​ക്കം ചി​ത്രീ​ക​രി​ച്ചെ​ന്ന്;യാ​ത്ര​ക്കാ​ര​നെ ലി​വ​ർ​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു

text_fields
bookmark_border
വാ​ക്കു​ത​ർ​ക്കം ചി​ത്രീ​ക​രി​ച്ചെ​ന്ന്;യാ​ത്ര​ക്കാ​ര​നെ ലി​വ​ർ​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു
cancel
camera_alt

ഡി.​എം. സ​മീ​ർ

കാ​ഞ്ഞ​ങ്ങാ​ട്: റോ​ഡി​ലെ വാ​ക്കു​ത​ർ​ക്കം മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച​താ​യി പ​റ​ഞ്ഞ് വ​ഴി​യാ​ത്ര​ക്കാ​ര​നെ ഇ​രു​മ്പു​ലി​വ​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ക്കു​ക​യും ഫോ​ണും പ​ണ​വും ത​ട്ടി​യെ​ടു​ത്തു​മെ​ന്ന പ​രാ​തി​യി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ദേ​ളി സ്വ​ദേ​ശി ഡി.​എം. സ​മീ​റാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. ബേ​ക്ക​ൽ ഡി​വൈ.​എ​സ്.​പി എം.​പി. ആ​സാ​ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം മേ​ൽ​പ​റ​മ്പ ഇ​ൻ​സ്പെ​ക്ട​ർ എം.​പി. രാ​ഘ​വ​ൻ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

കാ​സ​ർ​കോ​ട് അ​ലിം​ഗ തോ​ട്ടി​ലെ കെ.​എം. ഷാ​ഫി​ക്ക് (61) നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ദേ​ളി സ​അ​ദി​യ അ​റ​ബി കോ​ള​ജി​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്കാ​ണ് സം​ഭ​വം. റോ​ഡി​ൽ മാ​ർ​ഗ​ത​ട​സ്സ​മു​ണ്ടാ​ക്കും വി​ധം വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​ക്കു​ന്ന​തു​ക​ണ്ട് ഷാ​ഫി ദൃ​ശ്യം മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​രു​മ്പു​ലി​വ​ർ കൊ​ണ്ട് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യും 12,000 രൂ​പ വി​ല​വ​രു​ന്ന ഫോ​ണും 32,000 രൂ​പ​യും ക​വ​ർ​ച്ച ചെ​യ്തെ​ന്നാ​ണ് കേ​സ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolenceKasargodCrimeCrimeNews
News Summary - A verbal argument was filmed; a traveler was hit on the head with a lever
Next Story