Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവീട്ടുമുറ്റത്തുനിന്ന്...

വീട്ടുമുറ്റത്തുനിന്ന് പട്ടിയെ പിടിച്ച പെരുമ്പാമ്പ് മാവിൽ കയറി

text_fields
bookmark_border
വീട്ടുമുറ്റത്തുനിന്ന് പട്ടിയെ പിടിച്ച പെരുമ്പാമ്പ് മാവിൽ കയറി
cancel
camera_alt

പെ​രു​മ്പാ​മ്പ് മ​ര​ത്തി​ന് മു​ക​ളി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടി​ക്കു​ട്ടി​യെ വി​ഴു​ങ്ങി​യ ശേ​ഷം വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് ത​ള്ള​പ്പ​ട്ടി​യെ ചു​റ്റി​പ്പി​ടി​ച്ച പെ​രു​മ്പാ​മ്പ് ഒ​ടു​വി​ൽ മാ​വി​ൽ ക​യ​റി നി​ല​യു​റ​പ്പി​ച്ചു. മ​ണി​ക്കൂ​റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മാ​വി​ന് മു​ക​ളി​ൽ​നി​ന്നും പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് ഉ​പ്പി​ലി​ക്കൈ​യു​ടെ ഏ​ഴാം തോ​ട്ടി​ലെ വീ​ട്ടു​മു​റ്റ​ത്താ​ണ് തെ​രു​വു​പ​ട്ടി​യെ ചു​റ്റി​പ്പി​ടി​ച്ച നി​ല​യി​ൽ പാ​മ്പി​നെ ക​ണ്ട​ത്. പു​ല​ർ​ച്ചെ പു​റ​ത്തു​നി​ന്നും പ​ട്ടി​യു​ടെ അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട് മ​നോ​ജ് പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു. പ​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി വ​ടി​യെ​ടു​ത്ത് നി​ല​ത്ത​ടി​ച്ച​പ്പോ​ൾ പ​ട്ടി​യെ വി​ട്ട പെ​രു​മ്പാ​മ്പ് തൊ​ട്ട​ടു​ത്ത മാ​വി​ന് മു​ക​ളി​ൽ ക​യ​റി. മാ​വി​ന് മു​ക​ളി​ൽ​നി​ന്നും താ​ഴെ ഇ​റ​ങ്ങാ​തെ വ​ന്ന​തി​നാ​ൽ കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​ര​ൻ മ​ടി​ക്കൈ ചാ​ള​ക​ട​വി​ലെ വി​ജേ​ഷി​നെ മ​നോ​ജി​ന്റെ അ​യ​ൽ​വാ​സി അ​ജി​ത്ത് കു​മാ​ർ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് വി​ജേ​ഷ് സ്ഥ​ല​ത്തെ​ത്തി സാ​ഹ​സി​ക​മാ​യി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PythonSnakeKanjangadKasargod
News Summary - A python that grabbed a dog from the backyard and crawled into the mud
Next Story