Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാനനപാതയിലൊരു യാത്ര;...

കാനനപാതയിലൊരു യാത്ര; 'വിസ്​റ്റഡോമി'ൽ ഹൗസ്​ഫുൾ

text_fields
bookmark_border
Vistadome coach
cancel
camera_alt

വിസ്​റ്റഡോം കോച്ചുകളിൽനിന്ന്​ പുറത്തേക്കുള്ള കാഴ്​ചകൾ

കാസർകോട്​: കാട്ടിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കാനുള്ള സൗകര്യത്തിനു സമാനമായി ഒരുക്കിയ​ വിസ്​റ്റഡോം കോച്ചുകളിൽ ഹൗസ്​ഫുൾ. ഞായറാഴ്​ച തുടങ്ങുന്ന വിസ്​റ്റഡോം കോച്ചുകളുള്ള ട്രെയിനിൽ സീറ്റ്​ ബുക്കിങ്​ മണിക്കൂറുകൾക്കകമാണ്​ തീർന്നത്​. മംഗളൂരു - ബംഗളൂരു റൂട്ടിലെ കാനനപാതകളിലൂടെ തുറന്ന യാത്ര പ്രതീക്ഷിച്ച്​ ബുക്ക്​ ചെയ്​തവരിൽ കൂടുതലും സഞ്ചാരികളെന്നാണ്​ നിഗമനം. കാസർകോട്​ നിന്ന്​ സഞ്ചാര പ്രിയരായ ഒ​ട്ടേറെ പേരാണ്​ ഈ ട്രെയി​നിൽ സീറ്റുറപ്പിച്ചത്​. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ്​ ദക്ഷിണേന്ത്യയിൽ ആദ്യമായി ഇത്ത​രമൊരു ട്രെയിൻ സർവിസ്​ ആരംഭിച്ചത്​. കന്നി സർവിസ്​ ഞായറാഴ്​ച തുടങ്ങാനിരിക്കെ മണിക്കൂറുകൾക്കകം 73 സീറ്റുകളും ഫുൾ ആയി. യശ്വന്ത്പുർ-മംഗളൂരു ജങ്​ഷൻ പകൽ ട്രെയിനുകളിൽ രണ്ട് വിസ്​റ്റഡോം കോച്ചുകളാണ്​​ സജ്ജീകരിച്ചത്​. ഒരു കോച്ചിൽ 44 സീറ്റ്​ വീതം മൊത്തം 88 സീറ്റുകളാണ്​ ​ഒരുക്കിയത്​.

ജി.എസ്​.ടി ഉൾപ്പെടെ 1395 രൂപയാണ്​ മംഗളൂരുവിൽനിന്ന്​ യശ്വന്ത്​പുർ വരെയുള്ള ടിക്കറ്റ്​ നിരക്ക്​. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ടിക്കറ്റ്​ ബുക്കിങ്​ ആരംഭിച്ചത്​. വ്യാഴാഴ്​ചയായപ്പോഴേക്കും 90 ശതമാനം സീറ്റും ബുക്കിങ്​ പൂർത്തിയായി. പശ്ചിമ ഘട്ടത്തി​െൻറ ഭംഗി നേരിട്ടുകാണാൻ യാത്ര വഴി കഴിയുമെന്നതാണ്​ സവിശേഷത. സുബ്രഹ്​മണ്യ സ്​റ്റേഷൻ റോഡ്​ മുതൽ സക്​ലേഷ്​പുർ റെയിൽവേ സ്​റ്റേഷൻ വരെയുള്ള യാത്രയിൽ പ്രകൃതിഭംഗി നുകരാൻ കഴിയുമെന്നതാണ്​ ഇതി​െൻറ പ്രത്യേകത. സഞ്ചാരികൾക്കായി ഇരുവശങ്ങളിലും പിറകിലും മുകളിലും ഗ്ലാസ്​ ജനലുകളാണ്​ ഒരുക്കിയത്​.

ഈ കോച്ചുകളുടെ ഏറ്റവും വലിയ സവിശേഷതയും ഇതുതന്നെ. 180 ഡിഗ്രി കറങ്ങാൻ കഴിയുന്ന ഇരിപ്പിടങ്ങളാണ്​ ഇതിനായി ഒരുക്കിയത്​. പാട്ട്​ ഇഷ്​ടപ്പെടുന്നവർക്കായി ഡിജിറ്റൽ ഡിസ്​പ്ലേ സ്​ക്രീനുകളും സ്​പീക്കറുകളുമുണ്ട്​. റഫ്രിജറേറ്റർ, കോഫി മേക്കർ, മൈ​ക്രോവേവ്​ ഓവൻ തുടങ്ങി ഫൈവ്​സ്​റ്റാർ ഹോട്ടലി​നു സമാനമായ സൗകര്യങ്ങൾ. വൈഫൈ പോലുള്ള സൗകര്യങ്ങൾ വേറെ​. ഞായറാഴ്​ച രാവിലെ 9.15നും മറ്റു ദിവസങ്ങളിൽ 11.30നുമാണ്​ മംഗളൂരുവിൽനിന്ന്​ ട്രെയിൻ പുറപ്പെടുക. സംസ്​ഥാനത്തുനിന്ന്​ ഈ ടെയ്രിൻ ആശ്രയിക്കുന്നവരിൽ നല്ലൊരു ശതമാനവും കാസർകോട്​ ജില്ലക്കാരാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vistadome coachforest path
News Summary - A journey in forest path; House full in Vistadome
Next Story