Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട് നഗരത്തിലെ കിണറ്റിൽ അഴുകിയ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
A decomposing body was found in a well in Kasaragod
cancel

കാസർകോട്: നഗരത്തിൽ ദേശീയ പാതയോരത്ത് കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിൻ 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്.

കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്.വെള്ള ഷർട്ടും കറുത്ത പാന്റ്സുമാണ് വേഷം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗൺ പൊലീസ്, അഗ്‌നിരക്ഷാ സേന, ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A decomposing body was found in a well in Kasaragod
Next Story