Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാ​റ്റി​ല്‍ 650...

കാ​റ്റി​ല്‍ 650 വാ​ഴ​ക​ൾ നി​ലം​പ​തി​ച്ചു

text_fields
bookmark_border
കാ​റ്റി​ല്‍ 650 വാ​ഴ​ക​ൾ നി​ലം​പ​തി​ച്ചു
cancel
camera_alt

ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ പൊ​ന്നു​മു​ണ്ട​യി​ൽ കാ​റ്റി​ൽ നിലംപതിച്ച വാ​ഴ​ക​ൾ

നീ​ലേ​ശ്വ​രം: ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ടു​ണ്ടാ​യ ക​ന​ത്ത മ​ഴ​യും കാ​റ്റും ഏ​റെ​പേ​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും നെ​ഞ്ച് ത​ക​ർ​ന്ന കു​റ​ച്ച് ക​ർ​ഷ​ക​രു​ണ്ട്‌ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ പൊ​ന്നു​മു​ണ്ട​യി​ൽ. കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ച​ത് ഇ​വ​ർ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ൽ വി​ള​യി​ച്ചെ​ടു​ത്ത വാ​ഴ​ത്തോ​ട്ട​മാ​ണ്.

തെ​ങ്ങി​ന്റെ ച​ങ്ങാ​തി​ക്കൂ​ട്ടം ബ​ളാ​ൽ യൂ​നി​റ്റി​ന്റെ കൂ​ട്ടാ​യ്മ​യി​ൽ സു​രേ​ഷ് മാ​ലോ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഒ​മ്പ​തോ​ളം ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വി​ള​യി​ച്ച കു​ല​ച്ച 650ഓ​ളം വാ​ഴ​ക​ളാ​ണ് ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും ഒ​ടി​ഞ്ഞു​തൂ​ങ്ങി​യ​ത്. മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​ടു​പി​ടി​ച്ച സ്ഥ​ലം വെ​ട്ടി​ത്തെ​ളി​യി​ച്ച് കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​തി​ന് ചെ​ല​വാ​യ തു​ക വേ​റെ​യും.

കു​ല​ച്ച് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ വാ​ഴ​ക​ളാ​ണ് നി​ലം​പൊ​ത്തി​യ​ത്. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തി​ന് സ​ർ​ക്കാ​റും പ​ഞ്ചാ​യ​ത്തും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsHeavy windKasargod News
News Summary - 650 banana trees were suspended in the wind
Next Story