Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:10 AM IST Updated On
date_range 18 Aug 2022 12:10 AM IST65 വർഷമായി പാടത്ത്; അരവത്ത് കോരനെ ആദരിച്ചു
text_fieldsbookmark_border
ഉദുമ: ജീവിതം പാടത്ത് പണിയെടുക്കാൻ വേണ്ടി മാത്രം മാറ്റിവെച്ച കർഷകൻ അരവത്തെ കോരനെ കർഷക ദിനത്തിൽ പാലക്കുന്ന് ലയൺസ് ക്ലബ് ആദരിച്ചു. 77 പിന്നിട്ടുവെങ്കിലും കോരട്ടൻ പാടത്തെ പണി വിട്ട നേരമില്ല. അരവത്ത് പാടശേഖര സമിതി നിലവിൽ വന്നതിനു ശേഷം പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിലവിൽ പടശേഖരസമിതി പ്രസിഡന്റാണ്. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ കൃഷിജീവിതം 77ാം വയസ്സിലും തുടരുന്നു. തെങ്ങ്, കവുങ്ങ്, വാഴ, നെൽകൃഷി തുടങ്ങി കോരേട്ടൻ തൊടാത്ത കാർഷിക മേഖലയില്ല. കൊയ്ത്തു കഴിഞ്ഞാൽ പിന്നെ കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറി കൃഷിയിൽ മുഴുകും. ഭാര്യ കാവേരിയും മക്കളും കോരേട്ടന് സദാ പിന്തുണ നൽകുന്നു. വാർഡ് അംഗം മണികണ്ഠൻ, പള്ളിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.വി. സുകുമാരൻ, പട്ടത്താൻ, മോഹൻ, സതീഷ് പൂർണിമ, രാജേഷ് ആരാധന, കുമാരൻ കുന്നുമ്മൽ, പി. എം. ഗംഗാധരൻ, എൻ.ബി. ജയകൃഷ്ണൻ വിശ്വനാഥൻ കൊക്കാൽ, റഹ്മാൻ പൊയ്യയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story