Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM IST'60 പിന്നിട്ട പ്രവാസികൾക്ക് ക്ഷേമ പെൻഷൻ വേണം'
text_fieldsbookmark_border
ഉദുമ: 60 വയസ്സ് പൂർത്തിയായ മുഴുവൻ പ്രവാസികൾക്കും പ്രതിമാസ ക്ഷേമ പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കരിപ്പോടി മുച്ചിലോട്ട് യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. നിർദിഷ്ട കോട്ടിക്കുളം റെയിൽവേ മേൽപാല നിർമാണം വൈകുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ജില്ല ജോ. സെക്രട്ടറി ഒ. നാരായണൻ ഉദ്ഘാടനം ചെയ്തു. പി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ടി. കുമാരൻ, രവി കോട്ടിക്കുളം, മൂസ പാലക്കുന്ന് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കുഞ്ഞികൃഷ്ണൻ മുച്ചിലോട്ട് (പ്രസി.), രാജേഷ് (വൈസ് പ്രസി.), മനോജ് കരിപ്പോടി (സെക്ര.), രഞ്ജിഷ് (ജോ. സെക്ര.),സുകുമാരൻ മുച്ചിലോട്ട് (ട്രഷ.). pravasi sangamam.jpg കരിപ്പോടി മുച്ചിലോട്ട് പ്രവാസി സംഘം രൂപവത്കരണ കൺവെൻഷൻ സംഗമത്തിൽ പങ്കെടുത്തവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story