Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2022 5:38 AM IST Updated On
date_range 20 March 2022 5:38 AM IST358 പേര്‍ക്ക് തൊഴില്‍; 650 പേര്‍ ചുരുക്കപ്പട്ടികയില്‍
text_fieldsbookmark_border
കാസർകോട്: തൊഴിലരങ്ങ് മെഗാ തൊഴില്‍മേളയില്‍ 358 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 650 പേര്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ഇവർക്ക് രണ്ടാംഘട്ട സ്‌ക്രീനിങ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കും. മേളയില്‍ വിവിധ മേഖലകളില്‍നിന്നായി 45 കമ്പനികള്‍ പങ്കെടുത്തു. ഓണ്‍ലൈനായി അഞ്ച് കമ്പനികളും നേരിട്ട് 40 കമ്പനികളും തൊഴിലവസരങ്ങള്‍ ഒരുക്കി. 3600ലധികം ഒഴിവുകളിലേക്കായി 910 ഉദ്യോഗാര്‍ഥികള്‍ തൊഴില്‍മേളയില്‍ പങ്കെടുത്തു. ഓണ്‍ലൈനിലൂടെ 52 പേരും നേരിട്ട് 858 പേരും രജിസ്റ്റര്‍ ചെയ്തു. ------------------------- ബോധവത്കരണ പരിശീലനം കാസർകോട്: ജില്ല സാമൂഹികനീതി ഓഫിസ്, മെയിന്റനന്‍സ് ട്രൈബ്യൂണല്‍ കാഞ്ഞങ്ങാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ 2007ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. സബ് കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ല സാമൂഹികനീതി ഓഫിസര്‍ സി.കെ. ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദര്‍ എം.എസ്. ലിജിന്‍ സംസാരിച്ചു. ജില്ല ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ. സണ്ണി മാത്യു, അഡ്വ. സീമ വിജയന്‍, ജില്ല സാമൂഹികനീതി ഓഫിസ് സീനിയര്‍ ക്ലര്‍ക്ക് പി.കെ. രഘുനാഥന്‍ എന്നിവര്‍ ക്ലാസെടുത്തു. സാമൂഹികനീതി ഓഫിസ് സീനിയര്‍ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫന്‍ സ്വാഗതവും ആര്‍.ഡി ഓഫിസ് ക്ലര്‍ക്ക് സതീശന്‍ മടിക്കൈ നന്ദിയും പറഞ്ഞു. ------------------------------ ഫോട്ടോ- മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് സംഘടിപ്പിച്ച ബോധവത്കരണ പരിശീലനം സബ് കലക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story