Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജി​ല്ല​യി​ൽ 3180...

ജി​ല്ല​യി​ൽ 3180 ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​നാ​ശം; 2.78 കോ​ടിയു​ടെ ന​ഷ്ടം

text_fields
bookmark_border
ജി​ല്ല​യി​ൽ 3180 ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​നാ​ശം; 2.78 കോ​ടിയു​ടെ ന​ഷ്ടം
cancel

കാ​സ​ർ​കോ​ട്: കാ​ല​വ​ർ​ഷ​ത്തി​ൽ ജി​ല്ല​യി​ൽ 3180 ക​ർ​ഷ​ക​ർ​ക്ക് വി​ള​നാ​ശം. 2.78 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ജി​ല്ല​യി​ലു​ണ്ടാ​യ​ത്. 37 ഹെ​ക്ട​ർ സ്ഥ​ല​ത്താ​ണ് കാ​ല​വ​ർ​ഷ കെ​ടു​തി നാ​ശം വി​ത​ച്ച​ത്. ഈ​വ​ർ​ഷം ജൂ​ൺ ഒ​ന്നു​മു​ത​ൽ ഏ​റ്റ​വും ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യ ആ​ഗ​സ്റ്റ് അ​ഞ്ചു​വ​രെ കാ​ല​യ​ള​വി​ലേ​താ​ണ് ഈ ​ക​ണ​ക്ക്. പ​ര​പ്പ ബ്ലോ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ള​നാ​ശം. 26.05 ഹെ​ക്ട​റി​ൽ 955 ക​ർ​ഷ​ക​ർ​ക്ക് 1.30 കോ​ടി രൂ​പ​യു​ടെ നാ​ശ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ൽ 9.73 ഹെ​ക്ട​റി​ൽ 674 ക​ർ​ഷ​ക​ർ​ക്ക് 56.74 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​ൽ 36.94 ഹെ​ക്ട​റി​ൽ 576 ക​ർ​ഷ​ക​ർ​ക്ക് 39.79 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. കാ​റ​ടു​ക്ക 74.47 ഹെ​ക്ട​റി​ൽ 305 ക​ർ​ഷ​ക​ർ​ക്ക് 17.60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കാ​സ​ർ​കോ​ട് 62.48 ഹെ​ക്ട​റി​ൽ 502 ക​ർ​ഷ​ക​ർ​ക്ക് 16.12 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ച​ത്.

മ​ഞ്ചേ​ശ്വ​ര​ത്ത് 520.23 ഹെ​ക്ട​റി​ൽ 168 ക​ർ​ഷ​ക​ർ​ക്ക് 17.49 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​വും ഉ​ണ്ടാ​യി. അ​ട​ക്ക ക​ർ​ഷ​ക​ർ​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ള്ള​ത്. വി​ള​യു​ള്ള ക​വു​ങ്ങു​ക​ൾ 10531 എ​ണ്ണ​മാ​ണ് ന​ശി​ച്ച​ത്. 7.68 ഹെ​ക്ട​റി​ൽ 1,182 ക​ർ​ഷ​ക​ർ​ക്കാ​ണ് ഈ ​നാ​ശം. 31.59 ല​ക്ഷം രൂ​പ​യു​ടെ ക​വു​ങ്ങ് കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. 0.180 ഹെ​ക്ട​റി​ലാ​ണ് ഏ​ലം ന​ശി​ച്ച​ത്. ആ​റ് ക​ർ​ഷ​ക​രെ​യാ​ണ് ബാ​ധി​ച്ച​ത്. ഒ​രു ഹെ​ക്ട​റി​ൽ പ്ലാ​വ് ന​ശി​ച്ചു. 2390 പേ​രു​ടെ വി​ള​യു​ള്ള തെ​ങ്ങ് ന​ശി​ച്ചു. 13.66 ഹെ​ക്ട​റി​ൽ 896 പേ​ർ​ക്കാ​ണ് ന​ഷ്ടം. 1.19 കോ​ടി രൂ​പ​യു​ടെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ളാ​ണ് ക​ട​പു​ഴ​കി​യ​ത്. 113 തൈ​ത്തെ​ങ്ങു​ക​ളും ന​ശി​ച്ചു. 8775 കു​ല​ച്ച നേ​ന്ത്ര വാ​ഴ​കൃ​ഷി ന​ശി​ച്ചു. 3.51 ഹെ​ക്ട​റി​ൽ 565 പേ​ർ​ക്കാ​ണ് വാ​ഴ കൃ​ഷി ന​ശി​ച്ച​ത്. 52.65 ല​ക്ഷ​മാ​ണ് ന​ഷ്ടം.

166 ക​ർ​ഷ​ക​രു​ടെ 2700 കു​ല​ക്കാ​ത്ത വാ​ഴ​ക​ൾ ന​ശി​ച്ചു. 10.80 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഇ​തു​വ​ഴി​യു​ണ്ടാ​യ​ത്. 153 ക​ർ​ഷ​ക​രു​ടെ 1040 പാ​ലെ​ടു​ക്കു​ന്ന റ​ബ​ർ​മ​ര​ങ്ങ​ൾ ന​ശി​ച്ചു. 29 ക​ർ​ഷ​ക​രു​ടെ 365 പാ​ലെ​ടു​ക്കാ​ത്ത റ​ബ​ർ മ​ര​ങ്ങ​ളാ​ണ് ക​ട​പു​ഴ​കി​യ​ത്. ര​ണ്ട് ക​ർ​ഷ​ക​രു​ടെ ര​ണ്ടു​വീ​തം ക​ശു​മാ​വു​ക​ൾ ആ​റ് ക​ർ​ഷ​ക​രു​ടെ 16 കൊ​​ക്കോ മ​ര​ങ്ങ​ൾ, 22 ക​ർ​ഷ​ക​രു​ടെ 145 കു​രു​മു​ള​ക് കൃ​ഷി​ക​ൾ, അ​ഞ്ച് ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി പ​ന്ത​ൽ എ​ന്നി​വ ന​ശി​ച്ചു. 7.250 ഹെ​ക്ട​റി​ലാ​ണ് നെ​ൽ​കൃ​ഷി ന​ശി​ച്ച​ത്. 17 ക​ർ​ഷ​ക​ർ​ക്കാ​ണ് കൃ​ഷി നാ​ശം. 10 ല​ക്ഷം ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ആ​കെ 37.89 ഹെ​ക്ട​റി​ൽ 3,180 പേ​ർ​ക്ക് 278.21 ല​ക്ഷ​ത്തി​ന്റെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

മ​ഴ​ക്കൊ​പ്പം പ​നി​ഭീ​തി

കു​മ്പ​ള: തീ​വ്ര മ​ഴ​ക്കൊ​പ്പം പ​നി​ഭീ​തി​യും. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഡോ​ക്ട​ർ​മാ​രു​ടെ ക​സേ​ര​ക​ളി​ൽ പ​കു​തി​യും ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. ഒ​ഴി​വു​ക​ൾ നി​ക​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. കു​മ്പ​ള തീ​ര​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബ്ലോ​ക്ക് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ ദി​വ​സേ​ന എ​ത്തു​ന്ന​ത് മു​ന്നൂ​റി​ൽ പ​രം രോ​ഗി​ക​ളാ​ണ്. രോ​ഗി​ക​ൾ​ക്ക് നി​ന്നു​തി​രി​യാ​ൻ ഇ​വി​ടെ സ്ഥ​ല​മി​ല്ല. കാ​സ​ർ​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ് ഈ ​ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്റെ ഭ​ര​ണ ചു​മ​ത​ല.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ഈ ​ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി ഒ​ന്നും ചെ​യ്യാ​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. കു​റെ പ​ദ്ധ​തി​ക​ൾ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക് സ​മ​ർ​പ്പി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. നേ​ര​ത്തെ 14 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 40 ശ​ത​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ മു​ൻ സ​ർ​ക്കാ​ർ അ​തി​ന് ത​യാ​റാ​യി​ല്ല. പി​ന്നീ​ട് 5.40 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി അ​നു​വ​ദി​ച്ച​താ​യി പ​റ​ഞ്ഞു. ഇ​തും ചു​വ​പ്പു​നാ​ട​യി​ൽ ത​ന്നെ.

കോ​ടി​ക​ൾ അ​നു​വ​ദി​ച്ച​താ​യി പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കു​ന്ന​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ എ​വി​ടെ​യും ഉ​ണ്ടാ​കു​ന്നി​ല്ല. രോ​ഗം പി​ടി​പെ​ടു​ന്ന​തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ മാ​ത്ര​മാ​ണ് ഡി.​എം.​ഒ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ചി​കി​ത്സ​ക്ക് സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത ർ​ക്ക് ക​ഴി​യു​ന്നി​ല്ല. അ​ത് സ​മ്മ​ർ​ദം ചെ​ലു​ത്തി നേ​ടി​യെ​ടു​ക്കാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​മാ​കു​ന്നി​ല്ല. എ​ച്ച് വ​ൺ, എ​ൻ വ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ഭീ​ഷ​ണി​യാ​ണ് ജി​ല്ല നേ​രി​ടു​ന്ന​ത്. മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലു​ള്ള ബ്ലോ​ക്ക് ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്റ​ർ ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ലാ​ണ് ബ്ലോ​ക്ക് ഫാ​മി​ലി സെ​ന്റ​റാ​യി മാ​റി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​നം കാ​സ​ർ​കോ​ടാ​ണ്. എം​പി​യു​ടെ​യും ര​ണ്ട് എം.​എ​ൽ.​എ​മാ​രു​ടെ​യും സ​ഹാ​യം കി​ട്ടു​മാ​യി​രു​ന്നി​ട്ടും ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ​ക്ക് പ​രി​ഹാ​ര​മി​ല്ല. കു​മ്പ​ള തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും, സ​മീ​പ​പ്ര​ദേ​ശ​ത്തെ കൃ​ഷി​ക്കാ​രും ന​ഗ​ര​ത്തി​ലു​ള്ള സ​ർ​ക്കാ​ർ സ്കൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചോ​ളം വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ, ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ളും, ജീ​വ​ന​ക്കാ​രു​മെ​ല്ലാം രോ​ഗം വ​ന്നാ​ൽ ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ​യാ​ണ്. ഓ​ടു​മേ​ഞ്ഞ​തും പ​ഴ​ക്കം ചെ​ന്ന​തു​മാ​യ ആ​ശു​പ​ത്രി​യി​ലെ പ്ര​ധാ​ന കെ​ട്ടി​ടം ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ത് മൂ​ലം ക​ഴി​ഞ്ഞ​വ​ർ​ഷം മു​ത​ൽ അ​ട​ച്ചി​ട്ടു. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന കി​ട​ത്തി ചി​കി​ത്സ​യും ഇ​പ്പോ​ഴി​ല്ല. കെ​ട്ടി​ട​ത്തി​ന് 68 വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട്. എ​ന്നി​ട്ടും പു​ന​ർ​നി​ർ​മാ​ണ​ത്തി​നു​ള്ള മു​റ​വി​ളി മാ​ത്ര​മാ​ണ് ഉ​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crop damageKasargod Newskerala local newsHeavy RainFarmers
News Summary - 3180 farmers in the district suffered crop damage; loss of Rs 2.78 crore
Next Story