Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ലയിൽ 289 പട്ടയങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
ജില്ലയിൽ 289 പട്ടയങ്ങൾ വിതരണം ചെയ്തു
cancel

കാസര്‍കോട്: ജില്ല പട്ടയമേള കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണമന്ത്രി കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായാണ് റവന്യൂവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് ജില്ലയില്‍ 289 പട്ടയങ്ങള്‍ വിതരണം ചെയ്തത്.

287 ലാൻഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളും രണ്ട് മുനിസിപ്പല്‍ പട്ടയങ്ങളും ഇതില്‍പെടും. കല്ലട്ര മാഹിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം. അഷ്‌റഫ്, കെ. നീലകണ്ഠന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ഷാഹിന സലീം, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സെയ്ഫുല്ല തങ്ങള്‍, മധുകര, എം.എസ്. വിജുകുമാർ, പി. സുദീപ്, പി.കെ. ഫൈസല്‍, എ. അബ്ദുറഹമാന്‍, സി.പി. ബാബു, രാഘവ ചേരാല്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ ശ്രീധന്യ സുരേഷ് സ്വാഗതവും എ.ഡി.എം പി. ഉദയകുമാര്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 289 title deeds distributed in district
Next Story