13കാരിക്ക് പീഡനം: നാലുപേർ അറസ്റ്റിൽ
text_fieldsകാസർകോട്: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ നാലുപേരെ കാസർകോട് വനിത പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉളിയത്തടുക്കയിലെ സി. അബ്ബാസ്(60), സി.എ. അബ്ബാസ്(49), എ.കെ. മുഹമ്മദ് ഹനീഫ് (58), ഉസ്മാൻ(55) എന്നിവരാണ് അറസ്റ്റിലായത്.
ഒരാൾ ഒളിവിലാണ്. സംഭവത്തിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ജൂൺ 26ന് ആൾപാർപ്പില്ലാത്ത കെട്ടിടത്തിൽ പെൺകുട്ടിയോടൊപ്പം സംശയാസ്പദമായ നിലയിൽ കണ്ട പ്രതികളിൽ ഒരാളെക്കുറിച്ച് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വനിത പൊലീസ് മൊഴിയെടുത്തതോടെ, പെൺകുട്ടിയെ ഇവർ പതിവായി പീഡിപ്പിക്കുകയാണെന്ന വിവരം ലഭിച്ചു.
പെൺകുട്ടി ചൈൽഡ് ലൈൻ സംരക്ഷണത്തിലാണ്. ബന്ധുക്കളിൽ ചിലർ പ്രതികളെ സഹായിച്ചതായി സംശയിക്കുന്നതായും കൂടുതൽ പ്രതികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

