Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right13 വർഷമായി ഈ നോമ്പുതുറ...

13 വർഷമായി ഈ നോമ്പുതുറ (റമദാൻ വിശേഷം)

text_fields
bookmark_border
കാസർകോട്: ലജ്നത്തുൽ ഇഫ്താർ സംഘം 13 വർഷം മുമ്പ് തുടങ്ങിയ നോമ്പുതുറയാണിത്​. നെല്ലിക്കുന്ന് മുഹ്​യിദ്ദീൻ ജുമാമസ്ജിദിലും തങ്ങൾ ഉപ്പാപ്പ മഖാം സിയാറത്തിനും റമദാനിൽ എത്തുന്നവർക്ക് ഈ നോമ്പുതുറ വലിയ അനുഗ്രഹമാണ്​. കോവിഡ്​ മഹാമാരിയിൽ രണ്ട് വർഷം നിലച്ചുപോയ നോമ്പുതുറ ഇത്തവണ പുനരാരംഭിച്ചു. റമദാൻ ഒന്നിന്‍റെ നോമ്പുതുറ ഖതീബ് ജി.എസ്. അബ്ദുറഹ്മാൻ ഉദ്​ഘാടനം ചെയ്തു. നാട്ടുകാരും വിദേശത്ത് ജോലി ചെയ്യുന്ന നാട്ടിലെ യുവാക്കളുമാണ് സാമ്പത്തികസഹായം നൽകുന്നത്​. ഇക്ബാൽ നെല്ലിക്കുന്ന്, എ.എം. ഹനീഫ, നിയാസ് പൂരണം, ഹാരിസ് കട്ടപ്പണി, പി.എ. ഹനീഫ, ഇസ്ഹാക്ക്, ശരീഫ് എന്നിവർ നേതൃത്വം നൽകുന്നു. ifthar നെല്ലിക്കുന്ന്​ ലജ്നത്തുൽ ഇഫ്താർ സംഘം നടത്തിയ നോമ്പുതുറയിൽനിന്ന്​ റമദാൻ പ്രഭാഷണം കോട്ടപ്പള്ളിയിൽ കാസർകോട്​: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി കോട്ടപ്പള്ളിയിൽ ഏപ്രിൽ ഒമ്പത്​, 10, 11 തീയതികളിൽ നടത്തുന്ന റമദാൻ പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം പ്രവാസി വ്യവസായപ്രമുഖൻ ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി കാടങ്കോട് സ്വാഗതസംഘം കമ്മിറ്റി ട്രഷറർ വി.കെ. ഇബ്രാഹീം ഹാജിക്ക് നൽകി നിർവഹിച്ചു. ജില്ല പ്രസിഡന്‍റ്​ സുബൈർ ദാരിമി അൽ ഖാസിമി പടന്ന, ജില്ല ട്രഷറർ യൂനുസ് ഫൈസി കാക്കടവ്, സ്വാഗതസംഘം ചെയർമാൻ സലാം ഹാജി കാടങ്കോട്, യാസിർ വാഫി കോട്ടപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story