1000 പാക്കറ്റ് വ്യാജ സിഗരറ്റുകൾ പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ
text_fieldsബദറുദ്ദീൻ, അമീർ
കാഞ്ഞങ്ങാട്: വ്യാജമായി നിർമിച്ച 1000 പാക്കറ്റ് സിഗരറ്റുകൾ വീട്ടിൽനിന്ന് പിടികൂടി. സംഭവത്തിൽ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പെരിയാട്ടടുക്കത്തെ ബി.എ. അമീർ (37), മധൂർ ഉളിയത്തടുക്കയിലെ ബദറുദ്ദീൻ (42) എന്നിവരെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. പെരിയാട്ടടുക്കത്തെ ബി.സി. അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്നാണ് വ്യാജ സിഗരറ്റ് പിടിച്ചത്. അഷ്റഫിനെ കേസിൽ പ്രതി ചേർത്തു.
ഐ.ടി.സി കമ്പനിയുടെ പേര് വ്യാജമായി നിർമിച്ച് ഗോൾഡ് ഫ്ലേക്ക് സിഗരറ്റാണ് നിർമിച്ചത്. സിഗരറ്റ് കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ നൽകിയ പരാതിയെതുടർന്ന് പൊലീസ് വീട് റെയ്ഡ് ചെയ്യുകയായിരുന്നു. ബണ്ടിലുകളിലാക്കിയ നിലയിലായിരുന്നു സിഗരറ്റ് പാക്കറ്റുകൾ.
പ്രതികൾ വ്യാജ സിഗരറ്റുകൾ വിവിധ കടകളിൽ എത്തിച്ച് വിൽപന നടത്തിതായാണ് വിവരം. സിഗരറ്റ് കമ്പനിയുടെ ഐ.ടി വിഭാഗം പരിശോധിച്ചതിൽ സിഗരറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിരിന്നു. തുടർന്നാണ് കഴിഞ്ഞദിവസം വൈകീട്ട് ബേക്കൽ പൊലീസിൽ പരാതി നൽകിയത്.

