Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:28 AM IST Updated On
date_range 27 May 2022 5:28 AM ISTജൂനിയർ ഫുട്ബാൾ: തൃശൂർ x കോഴിക്കോട് ഫൈനൽ
text_fieldsbookmark_border
തൃക്കരിപ്പൂർ: നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടന്നുവരുന്ന സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ തൃശൂർ, കോഴിക്കോട് ജില്ലകൾ ഫൈനലിൽ ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന സെമിഫൈനലിൽ തൃശൂർ കാസർകോടിനെയും (4-0), കോഴിക്കോട് കണ്ണൂരിനെയും (3-1) തോൽപിച്ചാണ് ഫൈനലിൽ കടന്നത്. റിജോയ് പി. ചാക്കോ മൂന്നാം മിനിറ്റിലും ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിലും നേടിയ രണ്ട് ഗോളുകളാണ് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടത്. എൻ.എസ്. അനന്തുവും 90ാം മിനിറ്റിൽ പെനാൽറ്റി വഴി അഖിൽ ഫിലിപ്പും ഗോളുകൾ നേടിയതോടെ അവരുടെ ഗോൾപട്ടിക പൂർണമായി. 11ാം മിനിറ്റിൽ എൻ.പി. നിഹാലിലൂടെ കോഴിക്കോട് ആദ്യഗോൾ നേടി. 21ാം മിനിറ്റിൽ കണ്ണൂരിനുവേണ്ടി കാർത്തിക് ഗോൾ മടക്കി. രണ്ടാം പകുതിയിൽ കണ്ണൂരിന്റെ മുന്നേറ്റങ്ങൾക്ക് കോഴിക്കോട് തടയിട്ടു. അവരുടെ മുഹമ്മദ് അജ്‌സൽ 65ാം മിനിറ്റിൽ ലീഡ് നേടുകയും ചെയ്തു. കളിയുടെ അവസാനം മുഹമ്മദ് സനൂദ് മൂന്നാമത്തെ ഗോൾ നേടി വിജയം ഉറപ്പാക്കി. വെള്ളിയാഴ്ച രാവിലെ ഏഴരക്ക് ലൂസേഴ്‌സ് ഫൈനലിൽ കാസർകോട് കണ്ണൂരിനെ നേരിടും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരക്കാണ് ഫൈനൽ മത്സരം. പടം// Tkp vayojana gramasabha വയോജന, ഭിന്നശേഷി ഗ്രാമസഭ വലിയപറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story