Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമുപ്പത്തിയേഴിലും...

മുപ്പത്തിയേഴിലും മുട്ടിലിഴഞ്ഞ്​​... (9)

text_fields
bookmark_border
5000 കുട്ടികൾ ഒാഫ്​ലൈനിലാണ്​ കാസർകോട്​: കോവിഡ്​ കാലം സമ്മാനിച്ചതാണ്​ ഒാൺലൈൻ പഠനം. വിദേശ സർവകലാശാലകളിലെ ഒാൺലൈൻ കോഴ്​സുകളെ കുറിച്ചാവും പലരും​ ആദ്യം കേട്ടുകാണുക​. കഴിഞ്ഞവർഷം കോവിഡും തുടർന്ന്​ നാട്​ പൂട്ടിയിടുകയും ചെയ്​തതോടെ നമ്മളും 'ഒാൺലൈനി'ലേക്ക്​ മാറി. അപൂർവം ചിലർ മാത്രമേ​ ഒാൺലൈൻ പഠനം ഗൗരവമായെടുത്തിട്ടുള്ളൂവെന്ന്​​ അധ്യാപകർ പറയുന്നു​. പ്രത്യേകിച്ച്​ പ്രൈമറി തലത്തിൽ. വാട്സ് ​ആപ്​ ഗ്രൂപ്പുകളിൽ ചെറിയ ചോദ്യങ്ങൾ നൽകി ഉത്തരം കണ്ടെത്തലും വർഷാവസാനം വർക്ക്​ ബുക്ക്​ പൂരിപ്പിച്ചുകൊടുക്കുന്നതിലുമൊതുങ്ങി പഠനം. ഇൗ വർഷമെങ്കിലും ക്ലാസ്​ മുറികളിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുട്ടികളും രക്ഷിതാക്കളും. ഒാൺലൈനിൽ വന്നവർ​ ക്ലാസുകൾ ലാഘവത്തോടെ കണ്ടെങ്കിലും അത്​ ലഭ്യമല്ലാത്ത അനേകം കുട്ടികൾക്ക്​ കടുത്ത ആശങ്കയാണ്​ കോവിഡ്​ കാലം സമ്മാനിച്ചത്​. കാസർകോട്​ ജില്ലയിൽ ഒ​േട്ടറെ പേർക്ക്​ ഒാൺലൈൻ പഠനം അപ്രാപ്യമാണിന്നും. -ആ 5000 പേർ എന്തുചെയ്യും പുതിയ അധ്യയന വർഷം ആരംഭിക്കു​േമ്പാൾ ജില്ലയിലെ മലയോര മേഖലയിലും ചില കോളനികളിലുമായി 5000ത്തോളം കുട്ടികൾക്ക്​ ഒാൺലൈൻ പഠനം സാധ്യമല്ല. സ്​കൂളുകൾ 'തുറക്കു​േമ്പാൾ' ഇവർ കടുത്ത നിരാശയിലാണ്​. ടെലിവിഷനും സ്​മാർട്ട്​ ​ഫോണും ഇല്ലാത്തവർ. ഇനി നാട്ടുകാരും സന്നദ്ധ സംഘടനകളും ടി.വിയും സ്​മാർട്ട്​ ഫോണും നൽകിയാലും മെ​ാബൈൽ നെറ്റ്​വർക്ക്​ ലഭ്യമല്ലാത്തവരാണിവർ. ഇൻറർനെറ്റ്​ സൗകര്യമില്ലാത്ത, സ്​മാർട്ട്​ ഫോണും ടി.വിയുമൊന്നുമില്ലാത്ത 2660 കുട്ടികളുണ്ടെന്നാണ്​ ഒൗദ്യോഗിക കണക്ക്​. കണക്കുകളിൽ ഉൾപ്പെടാത്തവരും ഉണ്ടാവും. 2400ഒാളം പേർക്ക്​ സാംസ്​കാരിക നിലയം, വായനശാലകൾ തുടങ്ങിയയിടങ്ങളിൽ ടെലിവിഷൻ ഒരുക്കിയിട്ടുണ്ട്​. എന്നാൽ, ലോക്​ഡൗൺ കാരണം ഇവർക്ക്​ ഇത്തരം കേ​ന്ദ്രങ്ങളിൽ എത്താൻ കഴിയില്ല. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ ഇവർക്ക്​ പഠനസൗകര്യം ഒരുക്കലും പ്രയാസം. ഇവർക്കായി ക്ലാസുകൾ ഡൗൺലോഡ്​ ചെയ്​ത്​ ലാപ്​ടോപ്പുമായി കോളനികളിലെത്തി കുട്ടികളെ കേൾപ്പിക്കാനാണ്​ വിദ്യാഭ്യാസ വകുപ്പി​ൻെറ തീരുമാനം. ഇതിനായി അധ്യാപകരെയും നിയമിക്കും. -300 പൊതുകേന്ദ്രങ്ങൾ കഴിഞ്ഞവർഷം ആദ്യമായി ഒാൺലൈൻ ക്ലാസുകൾ വന്നപ്പോഴുണ്ടായ അങ്കലാപ്പ്​ ഇത്തവണയില്ല. ടി.വിയും ​​സ്​മാർട്ട്​ ഫോണും ഒന്നുമില്ലാത്തവർക്കായി 300ഒാളം പൊതുകേന്ദ്രങ്ങൾ സമഗ്ര ശിക്ഷ കേരള ഒരുക്കി. കുറേ കുട്ടികളെ ഉൾപ്പെടുത്തി എല്ലാവർക്കും സൗകര്യപ്രദമായ സ്​ഥലത്താണ്​ ഇത്തരം കേന്ദ്രങ്ങൾ ഒരുക്കിയത്​. കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ കന്നഡ സംസാരിക്കുന്ന കുട്ടികൾക്കായി പ്രാദേശിക ചാനലുകളുടെ സഹായത്തോടെ ക്ലാസുകൾ നൽകി. കൈറ്റും ഡയറ്റും ചേർന്നാണ്​ ഇങ്ങനെ ക്ലാസുകൾ ഒരുക്കിയത്​. ജില്ലയിലെ മലയോര മേഖലകളിൽ മൊബൈൽ നെറ്റ്​വർക്ക്​ ലഭ്യമല്ല എന്നതാണ്​ വലിയ ഭീഷണി. ഇനി കവറേജ്​ ലഭിക്കുന്നവർക്ക്​ തന്നെ വളരെ കുറഞ്ഞ സ്​പീഡാണ്​ ലഭിക്കുന്നത്​. ഒാൺലൈൻ യുഗത്തിലും ഇക്കാര്യത്തിൽ ജില്ലയിലെ ഉൾപ്രദേശത്തുള്ളവർ സംതൃപ്​തരല്ല. BOX ജില്ലയിൽ 42 ഏകാധ്യാപക സ്​കൂളുകൾ പൂട്ടുന്നു കാസർകോട്​: ജില്ലയിലെ 42 ഏകാധ്യാപക സ്​കൂളുകൾ പൂട്ടുന്നു. സംസ്​ഥാനത്ത്​ ഏറ്റവും കൂടുതൽ ഏകാധ്യാപക സ്​കൂളുകൾ പൂട്ടുന്നതും കാസർകോട്ടാണ്​. കുമ്പള ഉപജില്ലയിലാണ്​ ഏറ്റവും കൂടുതൽ സ്​കൂളുകൾ പൂട്ടുന്നത്​- 21 എണ്ണം. കുമ്പളയിൽ ഇതിനു പുറമെ രണ്ട്​ സ്​കൂളുകൾ ലയിപ്പിക്കുന്നുമുണ്ട്​. ഫലത്തിൽ 22 സ്​കൂളുകൾ ഇല്ലാതാവും. കാസർകോട്​ - നാല്​, ഹോസ്​ദുർഗ്​ നാല്​, ബേക്കൽ-രണ്ട്​, ചിറ്റാരിക്കാൽ- ആറ്​, മഞ്ചേശ്വരം അഞ്ച്​ എന്നിങ്ങനെയാണ്​ മറ്റ്​ ഉപജില്ലകളിൽ പൂട്ടുന്ന ഏകാധ്യാപക വിദ്യാലയങ്ങളുടെ കണക്ക്​. വനാന്തരങ്ങളിലും ആദിവാസി ഉൗരുകളിലും കുട്ടികൾക്ക്​ അടിസ്​ഥാന വിദ്യാഭ്യാസം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ സംസ്​ഥാനത്ത്​ ഏകാധ്യാപക സ്​കൂളുകൾ തുടങ്ങിയത്​. ഒന്നുമുതൽ നാലുവരെയുള്ള കുട്ടികളെ ഒന്നിച്ചിരുത്തിയുള്ള പഠനമാണ്​ ഇവിടെ നടന്നത്​. കേന്ദ്രസർക്കാർ സഹായത്തോടെയാണ്​ ഇവ ആരംഭിച്ചത്​. 2009ൽ സ്​കൂളുകൾക്കുള്ള ഫണ്ട്​ കേന്ദ്രം നിർത്തി. ഇതോടെ, സ്​കൂൾ നടത്തിപ്പ്​ സംസ്​ഥാന സർക്കാറി​ൻെറ ബാധ്യതയായി. വൻ സാമ്പത്തിക ബാധ്യത വന്നതോടെയാണ്​ മാറിച്ചിന്തിച്ചു തുടങ്ങിയത്​. അധ്യാപകരിൽ ഭൂരിഭാഗവും സ്​കൂൾ പൂട്ടണമെന്ന നിലപാടാണ്​. അധ്യാപകരെ മറ്റിടത്തേക്ക്​ മാറ്റും. -കുട്ടികളെ മാറ്റുന്നത്​ എട്ട്​​ കി.മീ ദൂരേക്ക്​ ഏകാധ്യാപക സ്​കൂളുകൾ പൂട്ടു​േമ്പാൾ കുട്ടികളെ എട്ട്​ കിലോമീറ്റർ ദ​ൂരെയുള്ള സ്​കൂളിലേക്ക്​ വരെ മാറ്റുന്നു. ഇത്​ വലിയ​ കൊഴിഞ്ഞുപോക്കിന്​ ഇടയാക്കും. ചിറ്റാരിക്കാൽ ഉപജില്ലയിലെ ബളാൽ വാഴത്തട്ട്​ സ്​കൂളിലെ കുട്ടികളെ എട്ട്​ കി.മീ ദൂരെ ജി.എൽ.പി.എസ്​ കൊന്നക്കടിയിലേക്കും വെസ്​റ്റ്​ എളേരി മുടന്തേൻപാറ സ്​കൂളിലെ കുട്ടികളെ എട്ട്​ കി.മീ ദൂരെ എളേരിത്തട്ട്​ എ.എൽ.പി.എസിലേക്കും​ മാറ്റും. ഇൗസ്​റ്റ്​ എളേരി കുട്ടകുഴി സ്​കൂളിലെ കുട്ടികളെ ഏഴു കി.മീ ദൂരേക്കാണ്​ മാറ്റുന്നത്​. അഞ്ച്​ കിലോമീറ്റർ അകലെയുള്ള സ്​കൂളിലേക്കും​ മാറ്റുന്നുണ്ട്​. കുമ്പള ഉപജില്ലയിലെ ബെല്ലൂരു കുലഡപ്പാറ സ്​കൂളിലെ 21 കുട്ടി​കളെ നെട്ടണിഗെ ജി.ഡബ്ല്യു.എൽ.പി.എസിലേക്ക്​ മാറ്റും. ബെല്ലൂരു കോട്ടിമൂല സ്​കൂളിലെ 15 പേരെയും അഞ്ച്​ കി.മീ ദൂരെയുള്ള ബെല്ലൂർ ജി.എച്ച്​.എസ്​.എസിലേക്കു മാറ്റും. പുത്തിഗെ കളത്തൂർ സ്കൂളിലെ 31 പേരെ നാല്​ കി.മീ ദൂരെയുള്ള കൊടിയമ്മ ജി.എച്ച്​.എസ്​, ബേഡഡുക്ക ചെമ്പക്കാട്​ സ്​കൂളിലെ 23 കുട്ടികളെ നാല്​ കി.മീ ദൂരെയുള്ള ബേഡഡുക്ക ജി.എൽ.പി.എസ്​, മധൂർ ചേറ്റുംകുഴി സ്​കൂളിലെ 35 പേരെ നാല്​ കി.മീ ദൂരെയുള്ള ജി.ഡബ്ല്യു.എൽ.പി.എസ്​ ഷിറിബാഗിലുവിലേക്കും ബേഡഡുക്ക കൊല്ലമ്പണ സ്​കൂളിലെ 17പേരെ എ.യു.പി.എസ്​ മുന്നാടിലേക്കുമാണ്​ മാറ്റുക. കാസർകോട്​ ഉപജില്ലയിൽ ചെങ്കള ബിലാൽ നഗർ സ്​കൂളിലെ ഏഴുപേരെ അഞ്ച്​ കി.മീ ദൂരെയുള്ള ജി.എൽ.പി.എസ്​ എരിതിൻകടവ്​, മൊഗ്രാൽപുത്തൂർ പെരിയടുക്ക സ്​കൂളിലെ 16 പേരെ ജി.എൽ.പി.എസ്​ മൊഗ്രാൽ (നാല്​ കി.മീ ദൂരം), മുളിയാർ ആളൂർ സ്​കൂളിലെ 41​ േപരെ ജി.എൽ.പി.എസ്​ മുണ്ടക്കൈ, ഹോസ്​ദുർഗ്​ ഉപ​ജില്ലയിലെ പനത്തടി പാറക്കടവ്​ സ്​കൂളിലെ 16 പേരെ പാണത്തൂർ ജി.ഡബ്ല്യു.എച്ച്​.എസ്​ (നാല്​ കി.മീ ദൂരം) എന്നിവിടങ്ങളിലേക്ക്​ മാറ്റും. ഉദുമ പഞ്ചായത്തിലെ ഞെക്ലി, ബംഗാഡ്​ സ്​കൂളുകളിലെ 26 കുട്ടികളെയും നാലും അഞ്ചും കി.മീ ദൂരെയുള്ള സ്​കൂളിലേക്കാണ്​ മാറ്റുന്നത്​. ––എം.സി.നിഹ്​മത്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story