Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ്​ കുത്തനെ...

കോവിഡ്​ കുത്തനെ കുറഞ്ഞു; ആകെ രോഗികൾ 869

text_fields
bookmark_border
കാസര്‍കോട്: കോവിഡ്​ മൂന്നാംതരംഗത്തി‍​ൻെറ ഭീതിയിൽനിന്ന്​ ജില്ലക്ക്​ വലിയ ആശ്വാസം. ജില്ലയിൽ ആകെയുള്ള കോവിഡ്​ രോഗികളുടെ എണ്ണം 869. ഒരാഴ്ചക്കകം ജില്ലയിൽ രോഗികളുടെ എണ്ണം നൂറിനു താഴെയെത്തുമെന്നാണ്​ പ്രതീക്ഷ. കോവിഡ്​ കേസുകൾ കുറഞ്ഞതിൽ ഏറ്റവും ആശ്വാസമായത്​ അതിർത്തിയിലെ നിയന്ത്രണം പൂർണമായും പിൻവലിച്ചതാണ്​. അതിർത്തി കടക്കാൻ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ്​ റിപ്പോർട്ട്​ ഹാജരാക്കണമെന്ന നിർദേശമാണ്​ കഴിഞ്ഞ ആഴ്ച കർണാടക പിൻവലിച്ചത്​. ജില്ലയിലുള്ളവർ എല്ലാ കാര്യത്തിനും ആശ്രയിക്കുന്ന നഗരം മംഗളൂരു ആണെന്നിരിക്കെ വലിയ ആശ്വാസമാണ്​ ഇപ്പോൾ. ബസുകളിൽ സാമാന്യം തിരക്കും കൂടി. കർണാടക-കേരള ട്രാൻസ്​പോർട്ട്​ ബസുകൾ കോവിഡു മു​മ്പേയുള്ള ബസ്​സർവിസ്​ പുനഃസ്ഥാപിക്കുമെന്നാണ്​ പ്രതീക്ഷ. 92 പേർക്കു കൂടി കോവിഡ്​ കാസര്‍കോട്: ജില്ലയിൽ ഞായറാഴ്ച 92 പേർക്കു കൂടി കോവിഡ് പോസിറ്റിവായി. 216 പേര്‍ക്ക് നെഗറ്റിവായി. മരിച്ചവരുടെ എണ്ണം 1199 ആയി. വീടുകളിൽ 4687, സ്ഥാപനങ്ങളിൽ 320 എന്നിങ്ങനെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 5007 പേരാണ്. പുതുതായി 243പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്‍റിനല്‍ സര്‍വേ അടക്കം 1447 സാമ്പിളുകള്‍ കൂടി പരിശോധനക്ക് അയച്ചു. 70 പേരുടെപരിശോധന ഫലം ലഭിക്കാനുണ്ട്. 594പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും മറ്റ്​ കോവിഡ് കെയര്‍ സൻെററുകളിലുമായി 125പേരെ പുതുതായി പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ 1,65,613 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,62,821പേർക്ക്​ നെഗറ്റിവ് ആയി. ഇതുവരെ 27 ഒമിക്രോൺ കേസുകളാണ്​ സ്ഥിരീകരിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story