Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2022 5:28 AM IST Updated On
date_range 1 Feb 2022 5:28 AM ISTജില്ലയില്‍ 844 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ 844 പേര് കൂടി കോവിഡ് പോസിറ്റിവായി. 1631 പേര്‍ക്ക് നെഗറ്റിവായി. നിലവില്‍ 4178 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1043. വീടുകളില്‍ 19432, സ്ഥാപനങ്ങളില്‍ 447 എന്നിങ്ങനെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 19872 പേരാണ്. 1985 സാമ്പിളുകള്‍കൂടി പരിശോധനക്കയച്ചു. 110 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 769 പേരെ പ്രവേശിപ്പിച്ചു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 1,59,037. ഇതിൽ 1,50,759 പേര് ജില്ലയില്‍ നെഗറ്റവ് ആയി. ഇതുവരെ 14 ഒമിക്രോണ്‍ കേസുകളാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. ക്ലീനിങ് സ്റ്റാഫ് ഒഴിവ് കാഞ്ഞങ്ങാട്: ജില്ല ആശുപത്രിയില്‍ ആരംഭിക്കുന്ന സി.എഫ്.എല്‍.ടി.സിയില്‍ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് ചെമ്മട്ടംവയല്‍ ജില്ല ആശുപത്രിയില്‍ കൂടിക്കാഴ്ച നടത്തും. ഫോണ്‍: 0467 2217018.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story