Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉപയോഗശൂന്യമായ 50 കിലോ...

ഉപയോഗശൂന്യമായ 50 കിലോ പേനകള്‍ കൈമാറി വിദ്യാർഥികൾ

text_fields
bookmark_border
കാസർകോട്​: പൊതുയിടങ്ങളിലെ പാസ്​റ്റിക് മാലിന്യത്തി​ൻെറ അളവ് കുറക്കുകയെന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന തനതു പദ്ധതിയായ പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച പെന്‍ ശേഖരണ ബോക്‌സില്‍നിന്ന്​ അമ്പത് കിലോ ഉപയോഗശൂന്യമായ പേനകള്‍ കൈമാറി നീലേശ്വരം സൻെറ്​ ആന്‍സ് എ.യു.പി സ്‌കൂള്‍. സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വിദ്യാര്‍ഥികള്‍ ഹരിത കർമസേനക്ക്​ പേനകള്‍ കൈമാറി. ഹരിത കേരളം മിഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, പ്രധാനാധ്യാപിക സിസ്​റ്റര്‍ ഡെയ്‌സി ആന്‍റണി, ബിജു കെ. മാണി, മിഥുന്‍, പ്രിയ, കെ.വി. ശാന്തകുമാരി, സിസ്​റ്റര്‍ അനിത ജോസഫ്, സരിത, കെ. ലത എന്നിവര്‍ പങ്കെടുത്തു. അധ്യാപക ഒഴിവ് ഹേരൂര്‍: മീപ്രി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഫിസിക്‌സ് (ജൂനിയര്‍-ഒന്ന്), കെമിസ്ട്രി (ജൂനിയര്‍-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂള്‍ ഓഫിസില്‍. ഫോണ്‍: 9447794883 എടനീര്‍: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ്(സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ ഒമ്പതിന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story