Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2022 5:29 AM IST Updated On
date_range 7 March 2022 5:29 AM ISTജില്ലയിൽ 41 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ വരുന്നു
text_fieldsbookmark_border
തൃക്കരിപ്പൂർ: കോവിഡ് കാലത്തെ ഓൺലൈൻ സംവിധാനങ്ങൾക്ക് പുതിയ രൂപം നൽകി പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. സമഗ്ര ശിക്ഷ കേരളത്തിെന്റ ആഭിമുഖ്യത്തിലാണ് ജില്ലയിൽ 41 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ ഒരുക്കുന്നത്. കേന്ദ്രങ്ങൾ വഴിയാണ് ലേണിങ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കുക. ഭാഷയിലും ഗണിതത്തിലും ഇംഗ്ലീഷിലും അടിസ്ഥാന പഠന നേട്ടങ്ങൾ ഉറപ്പാക്കാനാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകുക. സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് അധിക പിന്തുണ ഉറപ്പാക്കും. ജില്ല കേന്ദ്രത്തിലോ ബി.ആർ.സി കേന്ദ്രത്തിലോ ഒരുക്കുന്ന ക്ലാസ് എല്ല പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലും തൽസമയം കാണാൻ സൗകര്യമുണ്ടാകും. കുട്ടികൾക്ക് സ്വയം വിലയിരുത്തൽ ടൂൾ, വിഡിയോ കോൺഫറൻസിങ്, ചർച്ച വേദി തുടങ്ങിയ സൗകര്യവും ഉണ്ടാകും. ഈ സംവിധാനം നടപ്പിൽ വരുത്തുന്നതിനായി ജില്ലയിലെ ഏഴ് ബി.ആർ.സികളിലും ഒരു ലാപ്ടോപ്പും 41 പ്രതിഭാ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സൗകര്യവും ആദ്യഘട്ടത്തിൽ നൽകും. പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലെ ലേണിങ് മാനേജ്മൻെറ് സംവിധാനത്തിെന്റ സംസ്ഥാനതല ഉദ്ഘാടനം വട്ടപ്പൊയിൽ പ്രാദേശിക പ്രതിഭ കേന്ദ്രത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സമഗ്ര ശിക്ഷാ കേരളം പ്രോജക്ട് ഡയറക്ടർ ഡോ.എ.ആർ. സുപ്രിയ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story