Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ലയിൽ 41 പ്രാദേശിക...

ജില്ലയിൽ 41 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ വരുന്നു

text_fields
bookmark_border
തൃക്കരിപ്പൂർ: കോവിഡ് കാലത്തെ ഓൺലൈൻ സംവിധാനങ്ങൾക്ക് പുതിയ രൂപഭാവങ്ങൾ നൽകി പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. സമഗ്ര ശിക്ഷ കേരളത്തി​ന്റെ ആഭിമുഖ്യത്തിലാണ്, സംസ്ഥാനത്താദ്യമായി കാസർകോട് ജില്ലയിൽ 41 പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ വരുന്നത്. കേന്ദ്രങ്ങൾ വഴിയാണ്‌ ലേണിങ് മാനേജ്മൻെറ് സിസ്റ്റം നടപ്പിലാക്കുക. ഭാഷയിലും ഗണിതത്തിലും ഇംഗ്ലീഷിലും അടിസ്ഥാന പഠനനേട്ടങ്ങൾ ഉറപ്പാക്കാനാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകുന്നത്. സാമൂഹികമായും സാമ്പത്തികമായും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികൾക്ക് അധിക പിന്തുണ ഉറപ്പാക്കുന്നതിനാണ് എസ്.എസ്.കെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ ആരംഭിച്ചത്. ജില്ലാ കേന്ദ്രത്തിലോ ബി.ആർ.സി കേന്ദ്രത്തിലോ ഒരുക്കുന്ന ക്ലാസ് എല്ലാ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലും ലൈവായി കാണാൻ സൗകര്യമുണ്ടാകും. കുട്ടികൾക്ക് സ്വയം വിലയിരുത്തൽ ടൂൾ, വിഡിയോ കോൺഫറൻസിങ്, ഡിസ്കഷൻ പ്ലാറ്റ് ഫോം, പുരോഗതിരേഖ സംവിധാനം, പാഠഭാഗമായ ബഹുഭൂപട വിഡിയോ തുടങ്ങിയവ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഈ സംവിധാനം നടപ്പിൽവരുത്തുന്നതിനായി ജില്ലയിലെ ഏഴ് ബി.ആർ.സികളിലും ഒരു ലാപ്ടോപ്പും 41 പ്രതിഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് സൗകര്യവും ആദ്യഘട്ടത്തിൽ നൽകും. പ്രാദേശിക പ്രതിഭ കേന്ദ്രങ്ങളിലെ ലേണിങ് മാനേജ്മൻെറ് സംവിധാനത്തി​ന്റെ സംസ്ഥാനതല ഉദ്ഘാടനം ബി.ആർ.സി ഹോസ്ദുർഗിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ വട്ടപ്പൊയിൽ പ്രാദേശിക പ്രതിഭ കേന്ദ്രത്തിൽ മാർച്ച് ഏഴീന് വൈകീട്ട് മൂന്നുമണിക്ക് സമഗ്ര ശിക്ഷ കേരളം പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ നിർവഹിക്കും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അധികവിവരങ്ങൾ പ്രാദേശിക ഭാഷകളിലും ലഭ്യമാക്കാൻ എസ്.എസ്.കെ ലേണിങ് മാനേജ്മൻെറ് സിസ്റ്റത്തിലൂടെ ശ്രമിക്കുമെന്ന് ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story