Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:33 AM IST Updated On
date_range 5 May 2022 5:33 AM ISTചെറുവത്തൂർ മട്ടലായിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു 30 പേർക്ക് പരിക്ക്
text_fieldsbookmark_border
ചെറുവത്തൂർ: മട്ടലായിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 പേർക്ക് പരിക്ക്. കാസർകോട് നിന്നും കണ്ണൂരിലേക്ക് വരുകയായിരുന്ന ഫാത്തിമ ബസ് കെ.എസ്.ആർ.ടി.സിയെ മറികടക്കുന്നതിനിടെ ടെക്നിക്കൽ ഹൈസ്ക്കൂളിന് മുന്നിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം 4.20 നാണ് സംഭവം. റോഡിൽ നിന്ന് തെന്നിമാറുകയും ഒരു ടയർ പൊട്ടുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം വിട്ടത്. ബസിൽ 40 പേരാണുണ്ടായിരുന്നത്. 30 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില സാരമുള്ളതാണ്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം, യൂനിറ്റി എന്നീ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കരിവെള്ളൂരിലെ കെ. സുമതി, രാജൻ, തളിപ്പറമ്പിലെ അശോക് കുമാർ, ബദിയടുക്കയിലെ സുകുമാരൻ, കണ്ണൂരിലെ ജൂന, പഴയങ്ങാടിയിലെ ഷർമിള, ചന്തപ്പുരയിലെ ഷിബു, മാതമംഗലത്തെ രജിത, കടന്നപ്പള്ളിയിലെ സരിത, കാൻ കോലിലെ സരിത, വെള്ളൂരിലെ സീമ, ചൂരിക്കൊവ്വലിലെ പ്രദീപ്, വയനാടിലെ ജോബിഷ്, കാഞ്ഞിരോടെ ഗോകുൽ, കണ്ണൂരിലെ ഷാമിലി, ബന്തടുക്കയിലെ മിനി, മൃദുല, ചിറക്കലിലെ ജബ്ബാർ, ആനക്കാലിലെ ജോബി ഫ്രാൻസിസ്, പഴയങ്ങാടിയിലെ സലീം, കാങ്കോലിലെ ശ്രീജ, തങ്കയം ശില്പ, കാസർകോട് കോട്ടരുവിലെ സൂര്യനന്ദ് എന്നിവരടക്കം 30 പേർക്കാണ് പരിക്കേറ്റത്. അപകടം സംഭവിച്ചയുടൻ ഓടിയെത്തിയ യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവിധ ആവശ്യങ്ങൾക്ക് പോകുന്ന സ്വകാര്യ വാഹനങ്ങളടക്കം പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ സജീവമായി രംഗത്തെത്തിയിരുന്നു. പടങ്ങൾ: 1. ചെറുവത്തൂർ മട്ടലായിയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ സ്വകാര്യ ബസ് 2. ചെറുവത്തൂർ കെ.എച്ച്.എം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ 3. പരിക്കേറ്റ സൂര്യനന്ദ് 4.എം. രാജഗോപാലൻ എം.എൽ.എ പരിക്കേറ്റവരെ സന്ദർശിക്കുന്നു 5. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story