Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightരാജ്മോഹൻ...

രാജ്മോഹൻ നീലേശ്വരത്തിന് ആദരവ് 29ന്

text_fields
bookmark_border
നീലേശ്വരം: കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വേണു മാങ്ങാട് പ്രഥമ നാടക പുരസ്‌കാരം എന്നിവ നേടിയ നാടക കലാകാരന്‍ രാജ്‌മോഹന്‍ നീലേശ്വരത്തെ നീലേശ്വരം ജോളി ആര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ നീലേശ്വരം പൗരാവലി ആദരിക്കും. മേയ് 29ന് ഉച്ചക്ക് മൂന്നിന് ശ്രീവത്സം ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പ്രഫ. കെ.പി. ജയരാജന്റെ അധ്യക്ഷതയില്‍ കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും. അബൂദബി ശക്തി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരന്‍ മുഖ്യാതിഥിയും കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുൽപാട്ട് വിശിഷ്ടാതിഥിയുമാവും. നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി.ശാന്ത ഹൃദയപൂർവം ആദരവ് സമര്‍പ്പിക്കും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പ്രഫ. കെ.പി.ജയരാജൻ, ജന. കൺവീനർ പി.സി. രാജൻ, വൈസ്. ചെയർമാന്മാരായ ഡോ. വി.ഗംഗാധരൻ, കെ.എൻ. കീപ്പേരി, ജോളി ആർട്സ് ക്ലബ് സെക്രട്ടറി കെ.കെ. കുമാരൻ, മീഡിയ ചെയർമാൻ സേതു ബങ്കളം, പബ്ലിസിറ്റി ചെയർമാൻ ബാലൻ പയ്യന്നൂർ, ബാബു മൂത്തല, കെ.കുമാരൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story