Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 11:58 PM GMT Updated On
date_range 25 March 2022 11:58 PM GMTജില്ല യൂത്ത് വോളി 27ന് വലിയപറമ്പിൽ
text_fieldsbookmark_border
തൃക്കരിപ്പൂർ: ജില്ല സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന പുരുഷ വനിത ഡേ-നൈറ്റ് വോളിബാൾ ചാമ്പ്യൻഷിപ് മാർച്ച് 27ന് വലിയപറമ്പിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വലിയപറമ്പ കെ.ജി.എം സ്പോർട്സ് ക്ലബ് ഫ്ലഡ്‍ലിറ്റ് ഗ്രൗണ്ടിലാണ് മത്സരം. സംസ്ഥാന വോളി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള പുരുഷ-വനിത ജില്ല ടീമിന്റെ സെലക്ഷനും ഇവിടെ നടക്കും. യൂനിവേഴ്സിറ്റി, സംസ്ഥാന താരങ്ങൾ ഉൾപ്പെടെ 200ഓളം കായികതാരങ്ങൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ വി.വി. സജീവൻ അധ്യക്ഷത വഹിക്കും. സമാപന ചടങ്ങിൽ ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. ഹബീബ് റഹ്മാൻ സമ്മാനദാനം നടത്തും. വാർത്തസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.വി. സജീവൻ, വർക്കിങ് ചെയർമാൻ സി. കുമാരൻ, ജനറൽ കൺവീനർ പി.പി. അശോകൻ, വലിയപറമ്പ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, കെ.ജി.എം ക്ലബ് പ്രസിഡന്റ് കുളങ്ങര രാമൻ, വി.എം. ബാലൻ എന്നിവർ പങ്കെടുത്തു.
Next Story