Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലോക് അദാലത്ത് 26ന്;...

ലോക് അദാലത്ത് 26ന്; ഇതുവരെ 4324 കേസുകള്‍

text_fields
bookmark_border
കാസർകോട്: ദേശീയ നിയമസേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം ജില്ല നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ കാസർകോട്, ഹോസ്ദുര്‍ഗ് കോടതി കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് നാഷനല്‍ ലോക് അദാലത്ത് നടത്തും. 4324 കേസുകള്‍ ഇതുവരെ അദാലത്തിലേക്കായി നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. തൊഴില്‍ തര്‍ക്കങ്ങള്‍, വൈദ്യുതി-വെള്ളക്കരം സംബന്ധിച്ച പരാതികള്‍, മെയിന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൂടാതെ വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ചെക്ക് കേസുകള്‍, ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍, ലേബര്‍ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ളവ, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വിസ് സംബന്ധിച്ച കേസുകള്‍, കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും. കൂടാതെ മജിസ്‌ട്രേറ്റ് കോടതികളില്‍ നിലവിലുള്ള പെറ്റിക്കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പ്രത്യേക സിറ്റിങ്ങും ഉണ്ടായിരിക്കും. ഫോണ്‍: 04672207170 ,04994 256189. പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി കാഞ്ഞങ്ങാട്: നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി. നഗരത്തിലെ പന്ത്രണ്ടിലധികം ഹോട്ടലുകളില്‍നിന്ന് പഴക്കമുള്ള ചിക്കന്‍, ബീഫ്, മട്ടന്‍, പൊറോട്ട, ചൈനീസ് മസാല, എണ്ണക്കറികള്‍, പഴകിയ കഞ്ഞി, തൈര് എന്നിവ പിടിച്ചെടുത്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ഷൈന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.വി. ബീന, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വി. സീമ, ബിജു അനൂര്‍, ഷിജു എന്നിവര്‍ നേതൃത്വം നല്‍കി. ഫോട്ടോ: കാഞ്ഞങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയ പഴകിയ ഭക്ഷണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story