Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകിനാനൂർ - കരിന്തളം...

കിനാനൂർ - കരിന്തളം പഞ്ചായത്തിൽ കോളനിസമ്പർക്ക പരിപാടി 26ന്

text_fields
bookmark_border
നീലേശ്വരം: ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിലെ പട്ടികജാതി-വർഗ കോളനികളിലെ അന്തേവാസികളുമായുള്ള ജനസമ്പർക്ക പരിപാടി 26ന് രാവിലെ 10 മുതൽ ഉച്ചവരെ കാട്ടിപ്പൊയിൽ പകൽ വിശ്രമകേന്ദ്രത്തിൽ നടക്കും. പൊലീസ്, എക്സൈസ്, പഞ്ചായത്ത്, വൈദ്യുതി, കൃഷി, വില്ലേജ് ഓഫിസ്, സപ്ലൈ ഓഫിസർ, എ.ഇ.ഒ, ഹെഡ് മാസ്റ്റർ, വാട്ടർ അതോറിറ്റി, എസ്.ടി ഓഫിസർ, എസ്.സി ഓഫിസർ, അംഗൻവാടി തുടങ്ങിയ വകുപ്പധികൃതർ പങ്കെടുത്ത് പരാതികളും അപേക്ഷകളും പരിഗണിക്കും. പഞ്ചായത്തിലെ എല്ലാ വാർഡുകളിലേയും എസ്.സി.എസ്.ടി വിഭാഗത്തിലെ ആളുകൾ ഈ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളോ അപേക്ഷകളോ വെള്ളക്കടലാസിൽ എഴുതി ആഗസ്റ്റ് 24ന് അഞ്ചിനകം പ്രമോട്ടർമാർക്കോ നീലേശ്വരം ജനമൈത്രി പൊലീസിനോ സമർപ്പിക്കണം. അപേക്ഷകർ സമ്പർക്ക പരിപാടിയിൽ നേരിട്ട് ഹാരാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story