Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:28 AM IST Updated On
date_range 25 Jun 2022 5:28 AM ISTനാട്ടി കാർഷിക പാഠശാല 26ന്; പി.കെ. ലാലിനും സത്യനാരായണ ബട്ടിക്കും പുരസ്കാരം നൽകും
text_fieldsbookmark_border
വിപുലമായ പരിപാടികൾ കാസർകോട്: അരവത്ത് 'പുലരി'യുടെ നാട്ടി കാർഷിക പാഠശാല ജൂൺ 26ന് ഞായറാഴ്ച നാട്ടി കാർഷിക മഹോത്സവത്തോടെ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കുടുംബശ്രീ, യുവജനക്ഷേമ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ഇതിന്റെ ഭാഗമായി കാർഷിക ജൈവവൈവിധ്യം സംരക്ഷിക്കുന്ന കർഷകർ എന്ന നിലയിൽ 'വിത്താൾ ജന്തുജനുസ്സ് പുരസ്കാരം' അമ്പലത്തറയിൽ കപില ഗോശാല നടത്തുന്ന പി.കെ. ലാലിനും 'സസ്യജനുസ്സ്' പുരസ്കാരം നെട്ടണിഗെ സ്വദേശി നെൽവിത്ത് സംരക്ഷകനായ സത്യനാരായണ ബട്ടിക്കും നൽകും. 10000 രൂപയും ഫലകവും പ്രശംസപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവം സംഘടിപ്പിക്കുന്നു. ദേശീയ ഔഷധസസ്യ ബോർഡിന്റെ നേതൃത്വത്തിൽ 'പുലരി' ചെയ്യുന്ന ഔഷധസസ്യ പ്രോജക്ടിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും. രാവിലെ 10 മണിക്ക് കാർഷിക കമ്പളം ബേക്കൽ ഡിവൈ.എസ്.പി സി.കെ. സുനിൽ കുമാർ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് ചളിക്കണ്ടത്തിൽ വടംവലി, വോളിബാൾ, ഷട്ടിൽ റിലേ തുടങ്ങിയ വിവിധ കായിക മത്സരങ്ങൾ നടക്കും. നാട്ടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ നിർവഹിക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നായി ആയിരത്തിലധികം കുട്ടികൾ നാട്ടിയിൽ പങ്കാളികളാവും. തുടർന്ന് എല്ലാവരും ചേർന്ന് വിവിധ കണ്ടങ്ങളിൽ ഞാറു നടും. ഉച്ചക്ക് നാടൻ കുത്തരിക്കഞ്ഞിയും 111 തരം പരമ്പരാഗത ചമ്മന്തിയും അടങ്ങുന്ന ഉച്ചഭക്ഷണമുണ്ടാവും. വാർത്തസമ്മേളനത്തിൽ പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, നാട്ടി കാർഷിക പാഠശാല സെക്രട്ടറി എ.കെ. ജയപ്രകാശ്, എൻ.ബി. ജയകൃഷ്ണൻ, കെ. വേണുഗോപാലൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story