Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത നഷ്ടപരിഹാരം:...

ദേശീയപാത നഷ്ടപരിഹാരം: അദാലത്ത് 24ന്

text_fields
bookmark_border
കാസർകോട്: ദേശീയപാത വികസനത്തിന്​ ഏറ്റെടുത്ത കേസുകളില്‍ നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന്​ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്കായി മാര്‍ച്ച് 24ന് രാവിലെ 11ന് കാഞ്ഞങ്ങാട് എല്‍.എ. എന്‍.എച്ച്. യൂനിറ്റ് - രണ്ട്​ സ്പെഷല്‍ തഹസില്‍ദാരുടെ കാര്യാലയത്തില്‍ അദാലത്ത് നടത്തും. ഫോണ്‍ - 0467 2200263. ജില്ല പഞ്ചായത്ത് ബജറ്റ് 22ന് കാസര്‍കോട്: ജില്ല പഞ്ചായത്ത് ബജറ്റ് മാര്‍ച്ച് 22 ന് അവതരിപ്പിക്കും. ധനകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ കൂടിയായ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷാനവാസ് പാദൂര്‍ ആണ് ബജറ്റ് അവതരിപ്പിക്കുക. കയ്യൂര്‍ ഐ.ടി.ഐയില്‍ സൗജന്യ കോഴ്‌സ് കാസർകോട്​: പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ സ്‌കില്‍ ഹബ് ഇനീഷ്യേറ്റിവി‍ൻെറ ഭാഗമായി കയ്യൂര്‍ ഗവ. ഐ.ടി.ഐയില്‍ 350 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊലൂഷന്‍സ് എന്ന കോഴ്‌സ് ആരംഭിക്കുന്നു. എട്ടാം ക്ലാസ് വിജയിച്ച, 45 വയസ്സിന് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ആധാര്‍ അടക്കമുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കയ്യൂര്‍ ഐ.ടി.ഐയില്‍ ഹാജരായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍: 04672230980.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story