Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവൈദ്യുതി ഭവൻ ഉദ്ഘാടനം...

വൈദ്യുതി ഭവൻ ഉദ്ഘാടനം ഇന്ന്(24)

text_fields
bookmark_border
കാസർകോട്: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ കാസർകോട് വൈദ്യുതി ഭവന്‍ വെള്ളിയാഴ്ച രാവിലെ 10.00ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, കെ.എസ്.ഇ.ബി പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മൂന്നു നിലകളിലായി ആകെ 16500 ചതുരശ്ര അടി വിസ്തീര്‍ണമാണ് പുതിയ കെട്ടിടത്തിനുള്ളത്. പുലിക്കുന്ന് സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്കല്‍ സര്‍ക്കിള്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫിസ്, റീജനല്‍ ഓഡിറ്റ് ഓഫിസ്, പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് , ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ ഓഫിസ് എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറും. വാർത്ത സമ്മേളനത്തില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, കെ.എസ്.ഇ.ബി. ലിമിറ്റഡ് ഓഫിസര്‍മാരായ ഹൈദരലി ടി.പി, കെ.ടി. കരുണാകരന്‍, പി.പി. നന്ദകുമാര്‍, പി.വി. മധുസൂദനന്‍,കെ.പി. അശേകന്‍,കെ.എം. ജലാലുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story