Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയ പണിമുടക്ക്:...

ദേശീയ പണിമുടക്ക്: 24ന്​ സെമിനാർ

text_fields
bookmark_border
കാസർകോട്​: കേന്ദ്ര സർക്കാറി‍ൻെറ കോർപറേറ്റ് പക്ഷ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ പ​ങ്കെടുക്കുന്നതി​‍ൻെറ ഭാഗമായി ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24ന് മൂന്നു മണിക്ക് കാഞ്ഞങ്ങാട് ഫോർട്ട് വിഹാർ ഓഡിറ്റോറിയത്തിൽ സെമിനാർ നടക്കും. മാർച്ച് 28 ന് രാവിലെ ഒമ്പതിന്​ കാസർകോട്​ ഹെഡ്​ പോസ്റ്റ് ഓഫിസ് മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിക്കും. തത്ത്വദീക്ഷയില്ലാതെ തൊഴിലാളി ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ തൊഴിലാളി സർവിസ് അധ്യാപക സംഘടനകളുടെ ഒരു പൊതുകൂട്ടായ്മ കേരളത്തിൽ രൂപവത്​കരിക്കപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂനിയൻ കോഓഡിനേഷൻ കമ്മിറ്റി എന്ന പേരിലുള്ള ഈ കൂട്ടായ്മ, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ യോജിച്ച പ്രക്ഷോഭങ്ങളുടെ നേതൃരംഗത്ത് സജീവമായി ഉണ്ടാകും. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളുടെയും പൊതുസമര സംഘാടക കൂട്ടായ്മയായി കോഓഡിനേഷൻ കമ്മിറ്റി പ്രവർത്തിക്കുമെന്ന്​ ജില്ല കൺവീനർ ഹമീദ്​ കക്കണ്ടം അറിയിച്ചു.
Show Full Article
Next Story