Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightജില്ല സബ്ജൂനിയര്‍...

ജില്ല സബ്ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് 23ന്

text_fields
bookmark_border
കാസർകോട്: മേയ് നാല്, അഞ്ച് തീയതികളില്‍ പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാന സബ്ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ല ടീമിനെ തിരഞ്ഞെടുക്കുന്നതിനായുള്ള ജില്ല സബ്ജൂനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ് ഏപ്രില്‍ 23ന് രാവിലെ എട്ട് മുതല്‍ കാസര്‍കോട് ഉദയഗിരിയിലെ ജില്ല സ്‌പോര്‍ട്‌സ് അക്കാദമി വോളിബാള്‍ ഗ്രൗണ്ടില്‍ നടത്തും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 1.1.2006നുശേഷം ജനിച്ചവരായിരിക്കണം. ഫോണ്‍: 8547900213, 9946049004. വലിയപറമ്പ ഗ്രാമപഞ്ചായത്തിന്​ അംഗീകാരം കാസർകോട്​: നൂറു ശതമാനം പദ്ധതി തുക വിനിയോഗിക്കുകയും സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിന് നാലുമാസം മുമ്പേ നൂറു ശതമാനം നികുതി പിരിവും പൂര്‍ത്തിയാക്കിയ വലിയപറമ്പ പഞ്ചായത്ത് ഭരണസമിതിയെയും ജീവനക്കാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ് അനുമോദിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ അസി. ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.വി. ഹരിദാസില്‍നിന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. സജീവന്‍ ഉപഹാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.വി. സജീവന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസി. ഡയറക്ടര്‍ കെ.വി. ഹരിദാസ് അനുമോദന പ്രസംഗം നടത്തി. സെക്രട്ടറി വിനോദ് കുമാര്‍, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സൻ ഇ.കെ. മല്ലിക, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ. മനോഹരന്‍, സി. ദേവരാജന്‍, ജെ.എച്ച്‌.ഐ ജയറാം, വി.ഇ.ഒ മുസ്തഫ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: നികുതി പിരിവിലും പദ്ധതി നിര്‍വഹണത്തിലും നൂറുശതമാനം നേട്ടം കൈവരിച്ച വലിയപറമ്പ ഗ്രാമ പഞ്ചായത്തിനുള്ള ഉപഹാരം എ.ഡി.പി കെ.വി. ഹരിദാസില്‍നിന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.വി. സജീവന്‍ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story