Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാസര്‍കോട് നഗര...

കാസര്‍കോട് നഗര തെരുവുകച്ചവട സമിതി പുനഃസംഘടിപ്പിക്കുന്നു: ​െതരഞ്ഞെടുപ്പ് ജൂലൈ 23ന്

text_fields
bookmark_border
കാസര്‍കോട് നഗര തെരുവുകച്ചവട സമിതി പുനഃസംഘടിപ്പിക്കുന്നു: ​െതരഞ്ഞെടുപ്പ് ജൂലൈ 23ന് കാസര്‍കോട്: നഗര തെരുവുകച്ചവട സമിതി പുനഃസംഘടിപ്പിക്കുന്നതിൻെറ ഭാഗമായി ജൂലൈ 23ന് നഗരസഭ വനിത ഭവന്‍ ഹാളില്‍ ​െതരഞ്ഞെടുപ്പ് നടക്കും. ജൂലൈ 15 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ജൂലൈ 16നാണ് പത്രികയുടെ സൂക്ഷ്മ പരിശോധന. ജൂലൈ 19 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. ​െതരഞ്ഞെടുപ്പ് നടക്കുന്ന ജൂലൈ 23ന് വൈകീട്ട് അഞ്ചിന് ഫല പ്രഖ്യാപനവും നടക്കും. നിലവില്‍ തിരിച്ചറിയില്‍ കാര്‍ഡ് 2022 മാര്‍ച്ച് വരെ പുതുക്കി നല്‍കിയ തെരുവു കച്ചവടക്കാര്‍ക്ക് കാസര്‍കോട് നഗര തെരുവു കച്ചവട സമിതി ​െതരഞ്ഞെടുപ്പില്‍ പങ്കെടുക്കാം. അന്തിമ വോട്ടേഴ്‌സ് പട്ടിക ജൂണ്‍ 29ന്​ നഗരസഭ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തും. ഒമ്പത് തെരുവു കച്ചവട പ്രതിനിധികളെയാണ് നഗര തെരുവു കച്ചവട സമിതിയിലേക്ക് ​െതരഞ്ഞെടുക്കുക. ഇതില്‍ മൂന്നില്‍ ഒന്ന് പ്രതിനിധികള്‍ സ്ത്രീകള്‍ ആയിരിക്കണം. എസ്​.സി (ഒന്ന്), എസ്.ടി (ഒന്ന്), ഒ.ബി.സി (ഒന്ന്) , മൈനോറിറ്റി (ഒന്ന്), ശാരീരിക ബലഹീനത ഉള്ളവര്‍ (ഒന്ന്) എന്നിവര്‍ക്ക് പ്രാതിനിധ്യം നല്‍കും.സ്ഥാനാര്‍ഥികള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 1000 രൂപ കാഷ്/ഡി.ഡി നോമിനേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരും രണ്ടില്‍ കൂടുതല്‍ എഫ്.ഐ.ആര്‍ ഉള്ളവരുമായ തെരുവുകച്ചവടക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. ജൂലൈ 14 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് സംബന്ധിച്ച മുഴുവന്‍ അന്തിമ തീരുമാനങ്ങളും റിട്ടേണിങ്​ ഓഫിസറില്‍ നിക്ഷിപ്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story