Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 5:36 AM IST Updated On
date_range 18 Jan 2022 5:36 AM ISTജില്ലയിൽ ടി.പി.ആർ ശരാശരി 23 ശതമാനം
text_fieldsbookmark_border
നിയന്ത്രണം കടുപ്പിച്ച് കലക്ടർ ഉത്തരവിറക്കി കാസർകോട്: ജില്ലയിൽ കഴിഞ്ഞ മൂന്നുദിവസത്തെ രോഗ സ്ഥിരീകരണ നിരക്കിൻെറ (ടി.പി.ആർ) ശരാശരി 23 ശതമാനം. 20 ശതമാനത്തിലധികമുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന സർക്കാർ നിർദേശം കണക്കിലെടുത്ത് നടപടികൾ കടുപ്പിച്ച് കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ പൊതുപരിപാടികളിലും വിവാഹ, മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി അമ്പതാക്കി പരിമിതപ്പെടുത്തി. ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 പ്രകാരമാണ് നടപടിയെന്ന് കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉത്തരവിൽ വ്യക്തമാക്കി. ക്ലസ്റ്ററുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 15 ദിവസം അടച്ചിടണം. ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവി ആരോഗ്യ വകുപ്പിനെ ഉടൻ വിവരമറിയിക്കണം. മാർക്കറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നേരിട്ട് നടത്തുന്ന യോഗങ്ങൾക്കും പൊതുപരിപാടികൾക്കും ഉത്തരവ് ബാധകമാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവർ ഉറപ്പു വരുത്തണം. എല്ലാ പരിപാടികളിലും മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനും സംഘാടകർ ജാഗ്രത പാലിക്കണം. പനിയും രോഗലക്ഷണവുമുള്ളവർ മറച്ചുവെച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണം. ഓഫിസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്കു കൂട്ടരുത്, അടച്ചിട്ട സ്ഥലങ്ങളിൽ ജനലുകളും വാതിലുകളും തുറന്നിടണം... തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് ഉത്തരവിലുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story